വന്ദേഭാരതിന് മറ്റ് ട്രെയിനുകള്‍ വഴി മാറണം; ദുരിതത്തിലായി യാത്രക്കാർ

വന്ദേഭാരതിനു തടസ്സമില്ലാതെ കടന്നുപോകാന്‍ മറ്റു ട്രെയിനുകളെ വഴിയില്‍ പിടിച്ചിടുന്നതില്‍ വ്യാപക പരാതി. തിരുവനന്തപുരത്തിനും കാസര്‍കോടിനുമിടയില്‍ 2 വന്ദേഭാരത് ട്രെയിനുകള്‍ ഓടിത്തുടങ്ങിയതോടെയാണ് പതിവു ട്രെയിനുകള്‍ പിടിച്ചിടുന്നത്. കൂടാതെ സിഗ്‌നല്‍ തകരാര്‍, മണ്ണിടിച്ചില്‍ എന്നിവ കൂടിയാകുന്നതോടെ യാത്രാ ക്ലേശം ഇരട്ടിക്കുകയാണ്. ആലപ്പുഴ വഴി 69 കിമീ ഒറ്റവരിപ്പാതയായതിനാല്‍ ഏറ്റവും കൂടുതല്‍ ട്രെയിനുകള്‍ പിടിച്ചിടുന്നതും ആ റൂട്ടിലാണ്.

also read: ‘മാത്യു കുഴല്‍നാടന്‍ മാപ്പ് പറയണം; കോൺഗ്രസ് നേതാക്കൾ രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ പറയുന്നത് പച്ചക്കള്ളങ്ങൾ’: എ കെ ബാലന്‍

വന്ദേഭാരത് കാസര്‍കോട്ടേയ്ക്ക് കടന്നു പോകുമ്പോള്‍ തിരുവനന്തപുരം ഭാഗത്തേക്കുള്ള ജനശതാബ്ദി എക്‌സ്പ്രസ്, ഏറനാട് എക്‌സ്പ്രസ്, ആലപ്പുഴ- എറണാകുളം സ്‌പെഷല്‍, എറണാകുളം- കായംകുളം സ്‌പെഷല്‍ എന്നിവ പിടിച്ചിടുന്നു. വൈകിട്ടുള്ള എറണാകുളം-കായംകുളം സ്‌പെഷല്‍, വന്ദേഭാരത് കടന്നു പോകാന്‍ കുമ്പളത്ത് 20 മിനിറ്റും ആലപ്പുഴ-എറണാകുളം സ്‌പെഷലിനായി തുറവൂരിലും 20 മിനിറ്റ് പിടിക്കുന്നതോടെ എന്നും വൈകിയാണ് ആലപ്പുഴയില്‍ എത്തുന്നത്. ആലപ്പുഴ വഴിയുള്ള വന്ദേഭാരതിന് വേണ്ടി ലോകമാന്യതിലക് – തിരുവനന്തപുരം നേത്രാവതി കാഞ്ഞങ്ങാട്ടും മംഗളൂരു-നാഗര്‍കോവില്‍ പരശുറാം കോഴിക്കോട്ടുമാണു പിടിച്ചിടുന്നത്. 16307 ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് വന്ദേഭാരതിനു വേണ്ടി സമയം മാറ്റിയെങ്കിലും പല ദിവസങ്ങളിലും കോഴിക്കോട്ടെത്തുന്നത് മണിക്കൂറുകള്‍ വൈകി രാത്രി 11ന് ശേഷമാണ്.കൂടാതെ തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്‌സ്പ്രസ് ഇരു ദിശയിലും 20 മിനിറ്റ് വരെ പിടിച്ചിടുന്നുണ്ട്.

also read: കഴുത്തിൽ പെരുമ്പാമ്പുമായി മദ്യപൻ; ഫോട്ടോ എടുക്കണമെന്ന് ആഗ്രഹം; കഷ്ടിച്ച് രക്ഷപ്പെട്ടു

കൂടാതെ ചാലക്കുടിയില്‍ ഏറനാട്, ഷൊര്‍ണൂര്‍ ഔട്ടറില്‍ കണ്ണൂര്‍-കോയമ്പത്തൂര്‍, കോയമ്പത്തൂര്‍-മംഗളൂരു വണ്ടികളും പിടിച്ചിടുന്നു. വന്ദേഭാരതിന്റെ (കോട്ടയം) മടക്കയാത്രയില്‍ കണ്ണൂര്‍-ഷൊര്‍ണൂര്‍ മെമു ഇടക്കോടും കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി പരപ്പനങ്ങാടിയിലും നിലമ്പൂര്‍-കോട്ടയം എക്‌സ്പ്രസ് പുതുക്കാടും 15 മുതല്‍ 20 മിനിറ്റ് വരെ പിടിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News