കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഇകഴ്ത്താനുള്ള ശ്രമം നടക്കുന്നു: മന്ത്രി ആര്‍ ബിന്ദു

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഇകഴ്ത്താനുള്ള ശ്രമം നടക്കുന്നുവെന്ന് മന്ത്രി ആര്‍ ബിന്ദു. ഗവര്‍ണര്‍ക്ക് മറുപടിയും മന്ത്രി നല്‍കി. നിയമം ലംഘിച്ചിട്ടില്ലെന്നും, സര്‍വ്വകലാശാല ആക്റ്റും സ്റ്റാറ്റിയൂട്ടും ലംഘിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ചട്ടങ്ങള്‍ പരിശോധിച്ചാല്‍ കാര്യം മനസിലാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ALSO READ:രാഹുല്‍ ഗാന്ധി വയനാട്ടില്‍; കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചു

കേരള സര്‍വ്വകലാശാല സെനറ്റ് യോഗം നടന്നത് നിയമപരമായാണ്. താന്‍ നിയമ വിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ ഗവര്‍ണര്‍ക്ക് കോടതിയില്‍ പോകാമല്ലോയെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വര്‍ദ്ധനവിനുള്ള പരിശ്രമങ്ങളില്‍ സര്‍ക്കാരിന് ഒപ്പം നില്‍ക്കേണ്ട വ്യക്തിയാണ് ചാന്‍സലര്‍. എന്നാല്‍ അതിനെതിരായി നില്‍ക്കുന്ന സമീപനമാണ് ചാന്‍സലറായ ഗവര്‍ണര്‍ സ്വീകരിക്കുന്നതെന്നും പൊതുവില്‍ കേരളത്തിന്റെ നേട്ടങ്ങളെ ഇകഴ്ത്തി കാട്ടാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും ഇത് നിര്‍ഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു.

ALSO READ:സംസ്ഥാന സര്‍ക്കാരിന്റെ ‘മുഖാമുഖം’ പരിപാടിക്ക് ഇന്ന് തുടക്കം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News