നിപ; നാല് ദിവസമായി നിപ പോസിറ്റീവ് കേസുകൾ ഇല്ല; രോഗ നിർണ്ണയത്തിന് ട്രൂനാറ്റ് ടെസ്റ്റ് നടത്താൻ ഐ സി എം ആർ അനുമതി

കഴിഞ്ഞ നാല് ദിവസമായി നിപ പോസിറ്റീവ് കേസുകൾ ഇല്ല എന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ചികിത്സയിലുള്ള 9 വയസ്സുകാരന്റെ നില മെച്ചപ്പെടുകയാണെന്നും ചികിത്സയിലുള്ള മറ്റ് മൂന്നു പേരുടെയും നില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു. നിപ രോഗവ്യാപനം തടയാൻ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. എങ്കിലും പൂർണമായി ആശ്വസിക്കാനായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. 323 സാമ്പിൾ പരിശോധിച്ചതിൽ 317ഉം നെഗറ്റീവാണെന്നും മന്ത്രി പറഞ്ഞു.

രോഗ നിർണ്ണയത്തിന് ട്രൂനാറ്റ് ടെസ്റ്റ് നടത്താൻ ഐ സി എം ആർ അനുമതി നൽകി എന്നും സീറോ സർവയലെൻസ് നടത്തുമെന്നും മന്ത്രി പറഞ്ഞു. 42 ദിവസമാണ് പോസിറ്റീവ് കേസിന്റെ ഷാഡോ പീരീഡ് അത്രയും ദിവസം കൺട്രോൾ റൂം പ്രവർത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.കോഴിക്കോട് എന്തുകൊണ്ട് വീണ്ടും നിപ എന്നതിന് ഐ സി എം ആറിനു ഉത്തരമില്ല എന്നും മന്ത്രി പറഞ്ഞു.

ALSO READ:മിയാന്‍ സൂപ്പറാ; ഐസിസി റാങ്കിങ്ങില്‍ സിറാജ് നമ്പര്‍ വണ്‍
994 പേർ ഐസൊലേഷനിലുണ്ട്. ഇതിൽ 11 പേർ കോഴിക്കോട് മെഡിക്കൽ കോളജിലാണ് ഐസൊലേഷനിൽ കഴിയുന്നത്. ഒന്നാം കേസിലെ ഹെെ റിസ്ക് കോൺടാക്ട് എല്ലാം പരിശോധിച്ചു. ആരോഗ്യവകുപ്പിന്റെ നിഗമനം കൃത്യമായിരുന്നു.

ഒമ്പത് വയസ്സുള്ള കുഞ്ഞിന്റെ ഓക്സിജൻ സഹായം നീക്കിയിട്ടുണ്ട്. നന്നായി പ്രതികരിക്കുന്നുണ്ട്. എന്നാൽ ഐ സി യുവിൽ നിന്ന് മാറ്റിയിട്ടില്ല എന്നും മന്ത്രി പറഞ്ഞു.

ALSO READ:കണ്ണോത്ത് മല വാഹനാപകടം; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരുക്കേറ്റവർക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം
അതേസമയം സംസ്ഥാനത്ത് നിപ വ്യാപനം തടയാൻ സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് നിപ വ്യാപനം തടയാൻ ശാസ്ത്രീയമായ മുൻകരുതലുകൾ നടത്തിയത്. തുടക്കത്തിൽ തന്നെ രോഗം കണ്ടെത്തിയതിനാൽ അപകടകരമായ സാഹചര്യം ഒഴിവായതായും പിണറായി വിജയൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News