‘യൂണിവേഴ്സിറ്റിയിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്, അത് തിരുത്താനുള്ള നടപടി സ്വീകരിച്ചു’: ഡോ. മോഹനൻ കുന്നുമ്മൽ

എം ബി എ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട സംഭവത്തിൽ കേരള സർവകലാശാലയ്ക്ക് വീഴ്ച സംഭവിച്ചതായി വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. ഏപ്രിൽ 7ന് പുന: പരീക്ഷ നടത്തും. അന്നേദിവസം പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് 22 ന് പരീക്ഷ എഴുതാം.വീഴ്ചവരുത്തിയ അധ്യാപകനെതിരെയും നടപടിയുണ്ടാകും. അതേസമയം സർവ്വകലാശാലയ്ക്ക് വിഷയത്തിൽ കാലതാമസം ഉണ്ടായിട്ടില്ലെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ പ്രതികരിച്ചു.

കേരള സർവകലാശാലയ്ക്ക് കീഴിലെ വിവിധ കോളേജുകളിലെ 71 എം ബി എ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് നഷ്ടപ്പെട്ട സംഭവത്തിൽ വൈസ് ചാൻസലറുടെ നേതൃത്വത്തിൽ പ്രത്യേക യോഗങ്ങൾ ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ഏപ്രിൽ 7ന് പുന: പരീക്ഷ വൈസ് ചാൻസലർ പ്രഖ്യാപിച്ചു. അന്നേ ദിവസം പരീക്ഷയ്ക്ക് ഹാജരാകാൻ സാധിക്കാത്തവർക്ക് ഏപ്രിൽ 22 ന് അവസരം നൽകും. പരീക്ഷ പൂർത്തിയായി മൂന്നുദിവസത്തിനകം ഫലം പ്രഖ്യാപിക്കും എന്നും വി.സി ഡോ.മോഹനൻ കുന്നുമ്മൽ വ്യക്തമാക്കി.

Also read: വഖഫ്: കെ.സി.ബി.സി നിലപാട് ബാലിശം; തള്ളിക്കളയണം: ഐ.എന്‍.എല്‍

ഉത്തരകടലാസ് നഷ്ടപ്പെട്ട അധ്യാപകനെ ആഭ്യന്തര അന്വേഷണത്തിനു ശേഷം പരീക്ഷ നടത്തിപ്പുകളിൽ നിന്നും പൂർണ്ണമായും ഡീ-ബാർ ചെയ്യാനാണ് തീരുമാനം. പരീക്ഷ കൺട്രോളർ കൈമാറുന്ന റിപ്പോർട്ടിൻ്റെ അടിസ് ഥാനത്തിൽ വീഴ്ച വരുത്തിയ ജീവനക്കാരക്കെതിരെ നടപടി സ്വീകരിക്കുമെന്നു വൈസ് ചാൻസിലർ പറഞ്ഞു.

ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിൽ പോലീസിന് പരാതി നൽകുന്നതിൽ സർവ്വകലാശാലയ്ക്ക് കാലതാമസം ഉണ്ടായിട്ടില്ലെന്നും നടപടിക്രമം പാലിച്ച് മാത്രമേ സർവകലാശാലയ്ക്ക് പ്രവർത്തിക്കാൻ സാധിക്കും എന്നും സിൻഡിക്കേറ്റ് അംഗങ്ങൾ പ്രതികരിച്ചു.

നടത്താൻ പോകുന്ന പരീക്ഷയുടെ കൃത്യമായിട്ടുള്ള നിരീക്ഷണം ദിനംപ്രതി ഉറപ്പാക്കിയിട്ടുണ്ടെന്നും വൈസ് ചാൻസലർ വിദ്യാർത്ഥികൾക്ക് ഉറപ്പുനൽകി. എന്നാൽ സർവകലാശാലയുടെ തീരുമാനം അംഗീകരിക്കാൻ സാധിക്കില്ല എന്ന നിലപാടിലാണ് വിദ്യാർത്ഥികൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News