
വയനാട് ജില്ലയിൽ നിലവിൽ ഉരുൾപൊട്ടൽ ഭീഷണിയില്ലെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ 100 മില്ലി മീറ്റർ മഴ പ്രദേശത്ത് ലഭിച്ചിട്ടുണ്ട്. എന്നാൽ ഉരുൾപൊട്ടൽ ഭീഷണിയില്ല എന്ന മന്ത്രി വ്യക്തമാക്കി.
“നിലവിൽ ചൂരൽമല പ്രദേശം സുരക്ഷിതമാണ്. ജനങ്ങൾക്ക് ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ ഈ പ്രദേശത്തേക്ക് ജോലിക്ക് പോകരുത്” എന്നും അദ്ദേഹം പറഞ്ഞു.
ALSO READ: നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ പ്രദേശത്ത് ഇന്നലെ രാത്രി മുതൽ കനത്ത മഴ പെയ്തിരുന്നു. പുഴയിൽ വലിയ കല്ലുകൾ ഒഴുകിയെത്തുന്നു. പുന്നപ്പുഴ കരകവിഞ്ഞൊഴുകുകയാണ്. മുണ്ടക്കൈ അട്ടമല റോഡ് പൂർണമായും മുങ്ങുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഉരുൾപൊട്ടൽ ഉണ്ടായ ഭാഗത്ത് ചെറിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായതായി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരുന്നു. ഇതിനാൽ നോ ഗോ സോണിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. പ്രദേശത്തുള്ള തൊഴിലാളികളെ സുരക്ഷിത സ്ഥാനത്തേക് എത്തിക്കാനുള്ള നടപടി സ്വികരിച്ചിട്ടുണ്ട് എന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

