മട്ടൻ ബിരിയാണിയിൽ മട്ടൻ പീസില്ല, കല്യാണപന്തിയിൽ കൂട്ടത്തല്ല്; വീഡിയോ വൈറൽ

അടിയെന്ന് പറഞ്ഞാൽ നല്ല പൊരിഞ്ഞ അടി… ഇത്തവണ കല്യാണത്തല്ല് അങ്ങ് പാകിസ്താനിലെ ഇസ്ലാമാബാദിലാണ്. മട്ടൻ ബിരിയാണിയിൽ ആവശ്യത്തിന് മട്ടൻ പീസില്ല എന്നതാണ് കല്യണത്തല്ലിന്റെ കാരണം.

പെട്ടെന്ന് ഒരാൾവന്ന് വഴക്കുണ്ടാക്കുന്നതും പിന്നീട് തമ്മിൽ തല്ലുന്നതും കാണാം. എന്നാൽ, ഒട്ടും പ്രതീക്ഷിക്കാതെ അത് ഒരു കൂട്ടത്തല്ലിലേക്ക് വഴിമാറുകയാണ്. വീഡിയോ എന്തായാലും സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. ‘X’ലാണ് വീഡിയോ വൈറലായിരിക്കുന്നത്. ഇത് പാകിസ്ഥാനിലെ വിവാഹത്തിനിടെ നടന്നതാണ് എന്ന് വീഡിയോയുടെ ക്യാപ്‌ഷനിൽ പറയുന്നു. വീഡിയോയുടെ ആധികാരികതയെ കുറിച്ച് വ്യക്തതയില്ല. ഒരു വിവാഹച്ചടങ്ങിലെ ഡൈനിം​ഗ് ഹാൾ ആണ് വീഡിയോയിൽ കാണുന്നത്. ആളുകൾ ഭക്ഷണം കഴിക്കാനിരിക്കുന്നുണ്ട്.

Also Read: ഹരീഷ് സാല്‍വെ വിവാഹിതനായി; ചടങ്ങിൽ നിത അംബാനി,ലളിത് മോദി, ഉജ്ജ്വല റാവത്ത് തുടങ്ങിയ പ്രമുഖരും

രണ്ടുപേർ തമ്മിൽ നടന്ന വഴക്കിൽ കൂടുതൽ പേർ ഇടപെടുകയും പങ്കുചേരുകയും ചെയ്യുന്നുണ്ട്. വഴക്ക് പരിഹരിക്കുന്നതിന് വേണ്ടി ഒരുപാട് പേർ ശ്രമിക്കുന്നുണ്ട്. തൊട്ടടുത്ത് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന സ്ത്രീകളടക്കം സ്ഥലത്തേക്ക് വരുന്നതും കാണാം. ‘X’-ൽ പങ്കുവെച്ച വീഡിയോ നിമിഷങ്ങൾക്കകമാണ് വൈറലായത്. നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. ‘ആവശ്യമായ ഇറച്ചി കഷ്ണങ്ങൾ കിട്ടിയില്ലെങ്കിൽ എനിക്കും ദേഷ്യം വരും’ എന്നാണ് ഒരാൾ കുറിച്ചത്.

Also Read: കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; വിദ്യാര്‍ത്ഥികള്‍ മാപ്പ് പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News