ഇത്രയധികം ജനദ്രോഹം ചെയ്ത മറ്റൊരു ജനപ്രതിനിധിയില്ല; കുഴൽനാടനെതിരായ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു

മാത്യു കുഴൽനാടനെതിരായ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് സി പി എം ജില്ലാ സെക്രട്ടറി സി വി വർഗീസ്. കൃത്രിമ രേഖയുണ്ടാക്കി റിസോർട്ട് പ്രവർത്തിപ്പിക്കുന്നു. ഇടുക്കിയോട് ഇത്രയധികം ജനദ്രോഹം ചെയ്ത മറ്റൊരു ജനപ്രതിനിധിയില്ലന്നും സി വി വർഗീസ് ആരോപിച്ചു.

ALSO READ:വരാൻ പോകുന്ന പാർലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടമാണ് ബി ജെ പി സ്ത്രീ സംവരണം കൊണ്ടുവരുന്നത്: എം വി ഗോവിന്ദൻ മാസ്റ്റർ

ചിന്നക്കനാൽ ഭൂമി ഇടപാട് ക്രമക്കേട് നടന്നിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സമ്മതിച്ചിട്ടുണ്ട്. ഒരുകോടി 94 ലക്ഷത്തിന് വാങ്ങിയ ഭൂമി 24 മണിക്കൂർ കഴിഞ്ഞപ്പോൾ മൂന്നു കോടിയുടെ മൂല്യം വർദ്ധിച്ചു.ഇതിൽ ക്രമക്കേട് നടന്നിട്ടുണ്ട് എന്ന് ബോധ്യപ്പെടുന്നതാണ്

വീടിനു വേണ്ടി പെർമിറ്റെടുത്ത് കൃത്രിമ രേഖയുണ്ടാക്കി റിസോർട്ടായി പ്രവർത്തിപ്പിക്കുകയും പിന്നീട് റിസോർട്ട് ആക്കി മാറ്റി ലൈസൻസ് എടുക്കുകയും ചെയ്തുവെന്നും സി വി വർഗീസ് പറഞ്ഞു.ഭൂമിയുടെ കാര്യത്തിൽ മാത്രമല്ല മറ്റു കാര്യത്തിലും കൃത്രിമത്വത്തിന്റെ ആൾരൂപമായി കുഴൽനാടൻ മാറുന്നു,കപട പരിസ്ഥിതിവാദിയുടെ വേഷം അണിഞ്ഞ ഇടുക്കിക്കാരെ ഇത്രയധികം ദ്രോഹിച്ച മറ്റൊരു ജനപ്രതി ഉണ്ടായിട്ടില്ല,കുഴൽനാടന് അർഹമായ നടപടിയിലേക്കാണ് എത്തിയിരിക്കുന്നത് എന്നും സി വി വർഗീസ് വ്യക്തമാക്കി.

കുഴൽനാടനെതിരെയുള്ള അന്വേഷണത്തെ എല്ലാതരത്തിലും സ്വാഗതം ചെയ്യുന്നു,അഭിഭാഷക ജീവിതത്തിന്റെ ഭാഗമായി വന്നിട്ടുള്ള കണക്കല്ല പറഞ്ഞിരിക്കുന്നത്.ലോകത്ത് പല ഏജൻസികളിലും ഷെയർ ഉണ്ടെന്നു പറയുന്നു അതിൻറെ സോഴ്സ് എന്ത് എന്നും ചോദിച്ചു.

ALSO READ:2024 ട്വന്റി ലോകകപ്പ്; വേദികള്‍ പ്രഖ്യാപിച്ച് ഐസിസി

ഇടുക്കി ജില്ലയിലെ ക്വറിയുമായി ബന്ധപ്പെട്ട കേസുകൾ നടത്തിക്കൊണ്ടിരുന്നത് കുഴൽനാടൻ ആണ് .പത്തനംതിട്ടയിലെ ക്വറി കേസ് നടത്തിയത് മാത്യുക്കുഴൽനാടനാണ്എന്തെല്ലാം ഉപയോഗപ്പെടുത്തി പരമാവധി പണം സമ്പാദിച്ചിട്ടുണ്ട്,അതിന്റെ ദുരന്തമാണ് ഇപ്പോൾ തേടി എത്തിയിരിക്കുന്നത് എന്നും സി വി വർഗീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News