‘ബജറ്റില്‍ കര്‍ഷകരേയും കാര്‍ഷിക മേഖലയേയും സംരക്ഷിക്കുന്ന ഒന്നുമില്ല’: കെ രാധാകൃഷ്ണന്‍ എംപി

k radhakrishnan

ബജറ്റില്‍ കര്‍ഷകരേയും കാര്‍ഷിക മേഖലയേയും സംരക്ഷിക്കുന്ന ഒന്നുമില്ല എന്ന് കെ രാധാകൃഷ്ണന്‍ എംപി. മഹാഭൂരിപക്ഷം വരുന്ന കര്‍ഷകരെ സഹായിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ പ്രധാന പങ്ക് വഹിക്കുന്നവരാണ് കര്‍ഷകര്‍ എന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ ജീവിതം ഓരോ വര്‍ഷവും കൂടുതല്‍ ദുരിതപൂര്‍ണമാകുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കര്‍ഷകരെ കണ്ടുകൊണ്ടുളള ബജറ്റല്ല അവതരിപ്പിച്ചത്. ഇത്തവണത്തെ ബജറ്റില്‍ ആകെ 1,24,341 കോടിയാണ് മാറ്റിവച്ചത്. കഴിഞ്ഞ ബജറ്റിനെ അപേക്ഷിച്ച് 14000 കോടി രൂപയുടെ കുറവുണ്ട്. കര്‍ഷകരുടെ ഉത്പാദനച്ചെലവ് വര്‍ദ്ധിക്കുകയും ഉത്പന്നങ്ങള്‍ക്ക് വില കിട്ടാതാകുകയും ചെയ്യുന്നു. കേരളം നിരവധി തവണയായി ആവശ്യപ്പെടുന്നതാണ് മിനിമം താങ്ങുവില എന്നും അദ്ദേഹം പറഞ്ഞു.

Also read: ‘നിതീഷ് കുമാറിന് മാനസിക സ്ഥിരതയില്ല; മകനെ പിടിച്ചു മുഖ്യമന്ത്രിയാക്കുന്നതാണ് നല്ലത്’; ദേശീയഗാന വിവാദത്തിൽ പരിഹാസവുമായി റാബ്രി ദേവി

‘എംഎസ്പി ഇപ്പോഴും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. റബ്ബര്‍, നാളികേര, നെല്‍ കര്‍ഷകര്‍ സഹായത്തിലാണ്. കേന്ദ്രവിഹിതം കേരളത്തിന് കിട്ടുന്നില്ല. പ്രകൃതി ദുരന്തങ്ങളില്‍ വലിയ നാശനഷ്ടം കേരളത്തിനുണ്ടായി. കാര്‍ഷിക ദുരന്തത്തില്‍ കേന്ദ്രം സഹായിക്കാന്‍ തയ്യാറാകണം. കര്‍ഷകക്ഷേമ മന്ത്രാലയ നിയന്ത്രണത്തിലുള്ള ഗ്രാന്റുകളുടെ ചര്‍ച്ചയിലാണ് എംപി ആവശ്യം ഉന്നയിച്ചത്’ – കെ രാധാകൃഷ്ണന്‍ എംപി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News