ഓണം ആഘോഷിക്കാൻ കഴിയില്ല എന്ന പ്രചാരണം ഇവിടെയുണ്ടായി, പൊളിവചനങ്ങൾ തിരിച്ചറിയണം; മുഖ്യമന്ത്രി

ഓണം സന്തോഷത്തോടെ ആഘോഷിക്കാൻ കഴിയില്ല എന്ന പ്രചാരണം വലിയ തോതിൽ ഉണ്ടായെന്നും ഈ പ്രചാരണത്തിൽ കുടുങ്ങിപ്പോയി ചിലരെങ്കിലും അങ്ങനെ ചിന്തിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനസർക്കാർ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷം ഉത്‌ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read: യാത്രക്കാര്‍ക്ക് ആവശ്യമായ അത്യാധുനിക സൗകര്യങ്ങളോടു കൂടിയതാണ് കെഎസ്ആർടിസി സ്വിഫ്റ്റിന്റെ ഹൈബ്രിഡ് ബസ്സുകൾ; മുഖ്യമന്ത്രി

ഒരു ഭേദചിന്തയുമില്ലാതെ എല്ലാവരും ഓണം ആഘോഷിക്കുന്നു എന്നുള്ളതാണ് നമ്മുടെ നാട്ടിലെ പ്രത്യേകത. മലയാളികൾ എവിടെയുണ്ടോ അവിടെയെല്ലാം ഓണമുണ്ട് എന്നാൽ ഓണം ആളുകൾക്ക് ജനങ്ങൾക്ക് സന്തോഷത്തോടെ ആഘോഷിക്കാൻ കഴിയില്ല എന്ന പ്രചരണം വലിയതോതിൽ ഉയർന്നുവന്നിരുന്നു ഇത്തരം പ്രചരണങ്ങൾ ഓണത്തിന്റെ ഐതിഹ്യപ്രകാരം പൊളിവചനങ്ങൾ എന്നത് ജനങ്ങൾക്ക് അറിവുള്ളതാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

വരുമാനം നിലച്ചുപോയ ചിലരുണ്ട്… അവരൊന്നും തന്നെ ഓണം ആഘോഷക്കാതിരിക്കരുതെന്ന ചിന്തയോടെ സർക്കാർ അവരെ സഹായിച്ചിരുന്നു. ഏത് ഭരണസംവിധാനമായാലും ആ ഭരണസംവിധാനത്തിന്റെ പ്രാഥമിക കടമ ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തലാണ് … നിർഭാഗ്യവശാൽ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരമാണ് നമ്മുടെ രാജ്യത്ത് വർദ്ധിച്ചുവരുന്നത്, എന്നാൽ നമ്മുടെ നാട്ടിൽ എല്ലാവരെയും ഒരുപോലെ കണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും മാനുഷ്യർ എല്ലാവരും ഒന്നുപോലെ എന്ന പഴയ സങ്കല്പത്തിനെ പ്രാവർത്തികമാക്കാൻ ശ്രമിക്കുകയാണ് നാം, നമുക്ക് ഇനിയും മുന്നോട്ടു പോകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പരിപാടിയിൽ കൂട്ടിച്ചേർക്കുകയുണ്ടായി.

Also Read: പ്രിയ സഖാവ് ധീരജിൻ്റെ ചോര കുടിച്ചവൻ പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ്റെ പ്രചരണം നയിക്കുന്നു: വിമർശനവുമായി വി വസീഫ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News