
എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയത്തോടെ ആരോഗ്യ മേഖലയിൽ മാറ്റം വന്നുവെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. കൊവിഡ് കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്നവരെ സംരംക്ഷിച്ചു. ചികിത്സ സൗജന്യമായി നൽകിയെന്നും അദ്ദേഹം പറഞ്ഞു.കേരളം അല്ലാതെ മറ്റ് എവിടെങ്കിലും ചെയ്തോ. കേരളത്തോട് സാമ്യം ചെയ്യാൻ പറ്റുന്ന നാട് ക്യൂബ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർദ്രം മീഷനിലൂടെ സാധാരണക്കാർക്ക് ചികിത്സയുറപ്പാക്കി. മലയാളി ഡോക്ടർമാർ ലോകത്തിനാകെ ആവേശം. നിപ പ്രതിരോധത്തിലും കേരളം മാതൃക തീർത്തു. അത് കണ്ടെത്താനും ഫല പ്രദമായി ചികിത്സിക്കാനും കേരളത്തിന് കഴിഞ്ഞു.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മാത്രം 3000ത്തിലധികം ആളുകൾ ഇന്ന് ഉച്ചവരെ ഡോക്ടറെ കണ്ടു. സമാനമായ രീതിയിൽ തന്നെയാണ് കേരളത്തിലെ സർക്കാർ ആശുപത്രികളിലും. ജില്ലാ ആശുപത്രികളിൽ പശ്ചാത്തല സൗകര്യം വർദ്ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
‘There was a change in the health sector after the LDF government came to power’: Govindan Master

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

