കേരളത്തിലെ സര്‍വകലാശാല ,കോളേജ് ക്യാമ്പസുകള്‍ ആര്‍.എസ്.എസ് ശാഖയാക്കി മാറ്റാന്‍ അനുവദിക്കില്ല; ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉണ്ടാകും: വി കെ സനോജ്

vksanoj

കെ.എസ് അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ അന്യായമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ജനാധിപത്യ കേരളത്തില്‍ ഈ നിലപാട് നടക്കില്ല. ഗവര്‍ണ്ണര്‍ക്ക് എന്തും ചെയ്യുമെന്ന ഭാവമാണുള്ളതെന്നും സനോജ് പറഞ്ഞു.

കേരളത്തിലെ സര്‍വകലാശാല ,കോളേജ് ക്യാമ്പസുകള്‍ ആര്‍.എസ്.എസ് ശാഖയാക്കി മാറ്റാന്‍ അനുവദിക്കില്ല. ഡി.വൈ.എഫ്.ഐ സമര പ്രക്ഷോഭങ്ങളുമായി മുന്നോട്ടു പോകും. ഗവര്‍ണ്ണറുടെ സമീപനം ഉന്നതവിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിക്കുന്നതാണെന്നും വി കെ സനോജ് കൂട്ടിച്ചേര്‍ത്തു.

Also read‘വി സി പ്രകടമായ അധികാര ദുര്‍വിനിയോഗം നടത്തി’; രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യാന്‍ വി സിക്ക് അധികാരമില്ലെന്നും മന്ത്രി ആര്‍ ബിന്ദു

അതേസമയം വിസിക്ക് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാന്നുള്ള അധികാരമില്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവും പറഞ്ഞു. ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത് ഭരണ ഘടനാ വിരുദ്ധമായാണ്.ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും.

ഗവര്‍ണര്‍ പദവിക്ക് അനുസരിച്ചുള്ള പക്വത കാണിക്കണം.ക്യാമ്പസുകളെ കാവിവല്‍ക്കരിക്കുന്ന ശ്രമങ്ങളെ ശക്തമായി എതിര്‍ക്കുമെന്നും സഞ്ജീവ് പറഞ്ഞു.RSS ഉയര്‍ത്തിപ്പിടിക്കുന്നത് Rss ചിഹ്നമാണ്, ഭാരതാംബയല്ല.RSS ചിഹ്നത്തിനെതിരെയാണ് പ്രതിഷേധം. ഇതിന് യഥാര്‍ത്ഥ ഭാരതാംബയുമായി പുലബന്ധം പോലുമില്ല.സമരം ഭാരതാംബയ്‌ക്കെതിരെയല്ല RSS ചിഹ്നത്തിനതിരെയാണെന്നും സഞ്ജീവ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News