
സംസ്ഥാനത്ത് വേനല്‍ മഴ കനക്കുന്നു.. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുകയാണ്. നിലവില്‍ പത്തനംതിട്ട, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. നാളെയും ശക്തമായ മഴ തുടരും എന്നാണ് പ്രവചനം. നാളെ തിരുവനന്തപുരം പത്തനംതിട്ട, മലപ്പുറം വയനാട് ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം എന്നാണ് നിര്‍ദ്ദേശം.
തമിഴ്‌നാട് തീരത്തിന് മുകളിലായി ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ട്. കന്യകുമാരി തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയുള്ളതിനാല്‍, ശക്തമായ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
These districts in kerala to brace heavy rain

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here