രോഗപ്രതിരോധശേഷി കുറവാണോ ? മഴക്കാലത്ത് കൂടെക്കൂട്ടാം ഈ പഴങ്ങളെ

മഴക്കാലത്ത് പൊതുവേ നമ്മളില്‍ പലരുടേയും രോഗപ്രതിരോധശേഷി കുറയാറുണ്ട്. അതിനാല്‍ത്തന്നെ അത്തരത്തിലുള്ളവര്‍ക്ക് പെട്ടന്ന് അസുഖങ്ങള്‍ ബാധിക്കുകയും ചെയ്യും. രോഗപ്രതിരോധശേഷി കുറവുള്ളവര്‍ക്ക് ശീലമാക്കാവുന്ന ചില പഴങ്ങളാണ് ചുവടെ,

മാതളപ്പഴം

ചുവന്ന രക്താണുക്കളുടെ എണ്ണം വര്‍ധിപ്പിച്ച് ശരീരത്തില്‍ രക്തചംക്രമണം കൂട്ടുന്നതിന് മാതളപ്പഴം സഹായിക്കുന്നു. രക്താതി സമ്മര്‍ദം, ഹൃദയസംബന്ധിയായ പ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കുന്നതിനും മാതളപ്പഴം സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഞാവല്‍പ്പഴം

വിറ്റാമിനുകള്‍, പൊട്ടാസ്യം, അയണ്‍ എന്നിവയുടെ മികച്ച സ്രോതസ്സാണ് ഞാവല്‍പ്പഴം. രോഗപ്രതിരോധശേഷി വര്‍ധിപ്പിച്ച് ശരീരം ആരോഗ്യത്തോടെ ഇരിക്കുന്നതിന് ഈ പോഷകങ്ങള്‍ സഹായിക്കുന്നു. ഇത് കൂടാതെ, ഞാവല്‍പ്പഴത്തില്‍ ധാരാളം ഫൈബറുകളും അടങ്ങിയിട്ടുണ്ട്. രക്തത്തില്‍ പെട്ടെന്ന് പഞ്ചസാര ഉയരാതെ കാക്കുന്നതിനും ഞാവല്‍പ്പഴം സഹായിക്കുന്നു.

പപ്പായ

ദഹനത്തിന് ഏറെ സഹായിക്കുന്ന പഴങ്ങളിലൊന്നാണ് പപ്പായ. വിറ്റാമിന്‍ ധാരാളമായി അടങ്ങിയിരിക്കുന്ന പപ്പായ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം ചര്‍മത്തിന്റെയും മുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ചെറി

ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് ചെറിയിലടങ്ങിയിരിക്കുന്ന പോട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ സഹായിക്കുന്നു. ഇത് കൂടാതെ, കൊളസ്ട്രോളിന്റെ അളവും രക്തസമ്മദ്ദര്‍വും നിയന്ത്രിക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News