
നെല്ലിക്കയെന്ന് കേള്‍ക്കുമ്പോഴേ മനസിലെത്തുക ആ കയപ്പ് നിറഞ്ഞ രുചിയാണ്. എങ്കിലും അച്ചാറിട്ട നെല്ലിക്ക കുറച്ച് കിട്ടിയാല്‍ ആഹാ… വൈറ്റമിന്‍ സിയും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ നെല്ലിക്ക പക്ഷേ എല്ലാവര്‍ക്കും കഴിക്കാന്‍ പറ്റില്ല. പ്രതിരോധശേഷിക്കും ഹൃദയാരോഗ്യത്തിനുമെല്ലാം മികച്ചതാണ് നെല്ലിക്ക കഴിക്കുന്നത്. ദിവസവും നെല്ലിക്ക കഴിച്ചാലുള്ള ഗുണം രക്തം ശുദ്ധീകരിക്കുമെന്നതും വിഷാംശം പുറന്തളുമെന്നുമുള്ളതാണ്.
എന്നാല്‍ ചിലര്‍ക്ക് നെല്ലിക്ക കഴിക്കുന്നത് അലര്‍ജിയുണ്ടാക്കും. മുമ്പ് പറഞ്ഞത് പോലെ വൈറ്റമിന്‍ സിയും ഉയര്‍ന്ന അസിഡിറ്റി സ്വഭാവവുമുള്ള നെല്ലിക്ക കഴിക്കുന്നത് കര്‍ള്‍ സംബന്ധമായ അസുഖങ്ങള്‍ക്ക് വലിയ നല്ലതല്ല. ഹൈപ്പര്‍ അസിഡിറ്റി ഉള്ളവരും നെല്ലിക്കയെ അകറ്റി നിര്‍ത്തണം. അത്തരക്കാര്‍ വെറുവയറ്റില്‍ നെല്ലിക്ക കഴിക്കുന്നത് നിര്‍ത്തണം. നെഞ്ചെരിച്ചിവും വായുസംബന്ധമായ പ്രശ്‌നങ്ങളും ഇതിന് പിന്നാലെ ഉണ്ടാകാം. ഇനി മറ്റൊന്ന്, ആന്റിപ്ലേറ്റ്‌ലെറ്റ് ഗുണമാണ് വില്ലനാകാന്‍ പോകുന്നത്. നെല്ലിക്കയിലെ ഈ ഗുണം ബ്ലഡ് സംബന്ധമായി പ്രശ്‌നങ്ങളുള്ളവര്‍ക്ക് രക്തത്തിന്റെ കട്ടി കുറയ്ക്കുകയും കട്ട പിടിക്കുന്നതിനെ തടയുകയും ചെയ്യും.
ALSO READ: ആരോപണങ്ങളുടെ പേരില്‍ കേസുകള്‍ സിബിഐക്ക് വിടരുതെന്ന് ഹൈക്കോടതികള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം
വൃക്ക രോഗമുള്ളവര്‍, കുറഞ്ഞ രക്തസമ്മര്‍ദമുള്ളവര്‍, ഗര്‍ഭകാലത്തിലൂടെ കടന്നുപോകുന്നവരെല്ലാം നെല്ലിക്കയെ മാറ്റി നിര്‍ത്തുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here