‘ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ഇന്ത്യയിൽ ധരിക്കാൻ പാടില്ല’ ;ഉർഫി ജാവേദിനെതിരെ കടുത്ത വിമർശനം; വീഡിയോ വൈറൽ

ഫാഷൻ ലോകത്തെ മോഡലായ ഉർഫി ജാവേദ് അവരുടേതായ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ സ്വയം അണിഞ്ഞു പ്രദർശിപ്പിക്കാറുണ്ട്. ഇതിനെല്ലാം കടുത്ത വിമർശനങ്ങളാണ് ഉർഫി സോഷ്യൽ മീഡിയയിൽ നിന്നും മറ്റും ഏറ്റുവാങ്ങുന്നത്. ഇത്തരത്തിലുള്ള വിമർശനങ്ങളെ നേരിട്ട് ഉർഫി തന്റെ നിലപാടിൽ തന്നെ മുന്നോട്ടു പോകുകയാണ്. എന്നാൽ ഇപ്പോൾ ഒരു മധ്യവയസ്‌കൻ പൊതുസ്ഥലത്തു ഉർഫിയെ അപമാനിക്കുന്ന വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്.

also read :പൊലീസ് എത്തിയതോടെ കൈക്കൂലി വാങ്ങിയ 5000 രൂപ വിഴുങ്ങി റവന്യൂ ഉദ്യോഗസ്ഥന്‍; വീഡിയോ

ഉർഫിയുടെ വസ്ത്രധാരണത്തെയാണ് അയാൾ വിമർശിക്കുന്നത്. വിഡിയോയിൽ രണ്ട് കൈയ്യിലും ഗ്ലാസ് പിടിച്ചു നിൽക്കുന്ന ആൾ ഉർഫിയുടെ അടുത്ത് നിന്നാണ് സംസാരിക്കുന്നത് . ‘ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഇന്ത്യയിൽ പാടില്ല. നിങ്ങൾ ഇന്ത്യയുടെ പേര് കളയുകയാണ്. ഇന്ത്യയുടെ പേര് നഷ്ടപ്പെടുന്നത് ഇങ്ങനെയൊക്കെയാണ്’. എന്നാണ് മധ്യവയസ്കൻ വിഡിയോയിൽ പറയുന്നത്.

നിങ്ങൾ നിങ്ങളുടെ പണി നോക്കാനും ഞാൻ നിങ്ങളുടെ മകളൊന്നുമല്ലല്ലോ എന്നാണ് അയാളുടെ വിമർശനത്തിന് ഉർഫി നൽകിയ മറുപടി. ഒരു സുഹൃത്തിനൊപ്പം എയർപോർട്ടിൽ നിന്നും പുറത്തേക്കു വന്നപ്പോഴായിരുന്നു സംഭവം. പച്ച നിറത്തിലുള്ള ബാക്ക് ലൈസ് ഗൗണാണ് ഉർഫി വിഡിയോയിൽ ധരിച്ചിരിക്കുന്നത്. വിഡിയോയ്ക് സമ്മിശ്രമായ പ്രതികരണങ്ങളാണ് പ്രേക്ഷകർ കുറിച്ചിരിക്കുന്നത്. ‘ഏത് വസ്ത്രവും ധരിക്കാനുള്ള അവകാശം ഇന്ത്യയിൽ ഉള്ളവർക്ക് ഉണ്ട്, നിങ്ങളുടെ മെന്റാലിറ്റി ആണ് മാറ്റേണ്ടത് ‘എന്ന് പറഞ്ഞ അനുകൂല കമന്റുകളും അതെ സമയം ഉർഫിക്കെതിരെ വിമർശനങ്ങളും ഉയർന്നിട്ടുണ്ട്.

also read :ആൽമരം മൂടിയ അമൃത്സറിലെ വ്യത്യസ്തമായ ചായക്കട ;വീഡിയോ വൈറൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News