പതിവ് പോലെ കോഴിക്കോട്ടുകാർക്ക് വിഷുക്കണി ഒരുക്കി മലപ്പുറത്തെ യുവാക്കൾ

വിഷു ദിനത്തിൽ കോഴിക്കോട്ടുകാർക്ക് കണി ഒരുക്കുന്നത് മലപ്പുറം ജില്ലയിലെ വാഴക്കാട് സി പള്ളിയാളി എന്ന ഗ്രാമത്തിലെ ഒരു സംഘം യുവാക്കൾ ആണ് . കഴിഞ്ഞ അഞ്ച് വർഷമായി ഒരു മുടക്കവുമില്ലാതെ ഇവർ വിഷു ദിനത്തിൽ കൊന്നപ്പൂവ്, കണി ചക്ക, കണി വെള്ളരി എന്നിവയുമായി കോഴിക്കോട് നഗരത്തിലെത്തുന്നുണ്ട്.

പാരമ്പര്യവും സംസ്കാരവും നിലനിർത്താനുള്ള ശ്രമമായാണ് യുവാക്കളുടെ ഈ പ്രവർത്തനം വിലയിരുത്തപ്പെടുന്നത്. നഗര ജീവിതത്തിന്റെ തിരക്കിനിടയിൽ പലർക്കും വിഷുക്കണി ഒരുക്കാൻ കഴിയാത്ത സാഹചര്യത്തിൽ, ഈ യുവാക്കളുടെ ഇടപെടൽ വലിയ ആശ്വാസമായി മാറിയിട്ടുണ്ട്.

Also Read: ഭേദചിന്തകൾക്കതീതമായി മനുഷ്യരെല്ലാം ഒന്നാണെന്ന വലിയ സന്ദേശമാണ് ഓരോ ആഘോഷവും നമുക്ക് നൽകുന്നത് ; വിഷു ആശംസകളുമായി മുഖ്യമന്ത്രി

ഇക്കാലത്ത് സമൂഹം മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പിടിയിലാകുമ്പോൾ, വിശേഷ ദിവസങ്ങളിൽ ഇത്തരത്തിലുള്ള സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ മാതൃകയാകുകയാണ് ഇവർ. യുവജനങ്ങളിൽ നല്ല സന്ദേശം നൽകുന്ന ഈ പ്രവർത്തനം സമൂഹത്തിൽ വ്യാപകമായ പ്രശംസ നേടിക്കൊണ്ടിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News