
അരിക്കൊമ്പന് കൂട്ടായി ഇനി ബുള്ളറ്റ് കൊമ്പനും. തമിഴ്നാട് നീലഗിരി മുതുമല ജനവാസ കേന്ദ്രത്തിൽ വീടുകൾ തകർത്ത് ഭീതി പരത്തിയ ബുള്ളറ്റ് കൊമ്പനെ പിടികൂടി 25 ദിവസങ്ങൾക്ക് ശേഷം അരിക്കൊമ്പനെ തുറന്ന് വിട്ട മണി മുത്താർ അപ്പർ കോതയാറിൽ തുറന്നു വിട്ടു. നീലഗിരി മുതുമല ജനവാസ കേന്ദ്രത്തിൽ വീടുകളുടെ വാതിൽ തകർത്ത് ടിവി ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങൾ നശിപ്പിച്ചാണ് ബുള്ളറ്റ് കൊമ്പൻ നാശം വിതച്ചത്.
ഭീതി പരത്തി ഒരു ബുള്ളറ്റിൻ്റെ വേഗത്തിൽ പാഞ്ഞടുക്കുന്ന കൊമ്പനെ മയക്കുവെടി വെച്ച് കഴിഞ്ഞ മാസമാണ് പിടികൂടിയത്. ആനമല ടൈഗർ റിസർവ് വനത്തിലെ ആന ക്യാമ്പിൽ എത്തിച്ച ആനയെ അവിടുത്തെ ആവാസ വ്യവസ്ഥയിൽ ലഭിക്കുന്ന വനവിഭവങ്ങൾ മാത്രം നൽകി മെരുക്കി എടുക്കുകയായിരുന്നു.
തമിഴ്നാട് നീലഗിരി ഫോറസ്റ്റ് ഫീൽഡ് ഡയക്ടർ വെങ്കിടേഷ്, ഡെപ്യൂട്ടി ഡയറക്ടർ ഭാർഗവ് തേജ എന്നിവരുടെ നേതൃത്വത്തിലാണ് ആനമല ആന ക്യാമ്പിൽ നിന്ന് ബുള്ളറ്റ് കൊമ്പനെ 25 ദിവസങ്ങൾക്കു ശേഷം മയക്കുവെടി വെച്ച് ലോറിയിൽ കയറ്റി മണി മുത്താർ അപ്പർ കോതയാർ ടൈഗർ റിസർവ് വനത്തിൽ തുറന്നു വിട്ടത്.
അതേ സമയം, അരിക്കൊമ്പൻ അപ്പർ കോതയാർ വന മേഖലയിൽ ഇപ്പോഴും ഒറ്റയാനായി കഴിയുന്നതായി മണി മുത്താർ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

