തിരുവനന്തപുരത്ത് രാത്രിയില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച; സ്വര്‍ണാഭരണങ്ങളും ഡൈമണ്ട് നെക്‌ലേസും ഉൾപ്പെടെ മോഷണം പോയി

തിരുവനന്തപുരത്ത് രാത്രിയില്‍ വീടു കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. ചിറയിന്‍കീഴ് അഴൂര്‍ ഗ്രാമപ്പഞ്ചായത്തിലെ മുടപുരത്താണ് സംഭവം. പെരുങ്ങുഴി മുട്ടപ്പലം തെക്കേവിളാകം വീട്ടില്‍ ഡി സാബുവിന്റെ വീട്ടില്‍ നിന്ന് ഏകദേശം 11 ലക്ഷത്തോളം രൂപയും, സ്വര്‍ണാഭരണങ്ങളും ഡൈമണ്ട് നെക്‌ലേസും ആണ് മോഷണം പോയത്.

‘അപകടകരമായ ട്രെന്‍ഡ് ആണ് കണ്ടു വരുന്നത്, ദി കേരള സ്‌റ്റോറി കാണാന്‍ ഉദ്ദേശിക്കുന്നില്ല’; നസിറുദ്ദീന്‍ ഷാ

സാബുവും കുടുംബവും ഇക്കഴിഞ്ഞ 25 നു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സിംഗപ്പൂരില്‍ നിന്നു നാട്ടിലെത്തിയതായിരുന്നു. ഇന്നലെ രാവിലെ അടുക്കള വാതില്‍ തുറന്നു കിടക്കുന്നതു കണ്ടു സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണു അലമാര പൂട്ടു തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.

ഈ മാസം അഞ്ചിന് സിംഗപ്പൂരിലേക്കു മടങ്ങാനിരിക്കുകയായിരുന്നു കുടുംബം. ചിറയിന്‍കീഴ് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. തിരുവനന്തപുരത്തു നിന്നു ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരുമടങ്ങുന്ന സംഘം പരിശോധനകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News