‘എല്ലാം കാണുന്നവൻ മുകളിലുണ്ട്’, ഹെൽമറ്റ് മോഷണം നടത്തിയ കള്ളനെ പിടികൂടി; സഹായിയായത് എ ഐ ക്യാമറ

ഇരുട്ടിൻ്റെ മറവിൽ ഹെൽമറ്റ് മോഷണം നടത്തിയ കള്ളനെ എ ഐ ക്യാമറ സഹായത്തോടെ പിടികൂടി. കമ്പളക്കാട് ടൗൺ പരിസരത്ത് നിർത്തിയിട്ടിരിക്കുന്ന വാഹനത്തിൽ നിന്നു ഹെൽമെറ്റ്‌ മോഷ്ടിച്ചയാളെ വയനാട് ആർ ടി ഒ എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഇക്കാര്യം മോട്ടോർ വാഹന വകുപ്പ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചു.

ALSO READ: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് നാല് അന്തേവാസികളെ കാണാതായി

ഹെൽമറ്റ് ഉടമയായ യുവാവ് സി സി ടി വി ദൃശ്യ സഹിതം പൊലീസിനെ സമീപിച്ചെങ്കിലും രെജിസ്ട്രേഷൻ നമ്പർ വ്യക്തമാകാത്തതിനാൽ അന്വേഷണം വഴിമുട്ടുകയായിരുന്നു.പരാതിക്കാരൻ ആർ ടി ഒ എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥരെ സമീപിക്കുകയും തുടർന്ന് എഐ ക്യാമറ ചലാൻ ലിസ്റ്റുകൾ വിശദമായി പരിശോധിച്ച ശേഷം ഹെൽമറ്റില്ലാതെ വന്ന സ്കൂട്ടർ യാത്രികരെ തിരിച്ചറിഞ്ഞു.വിവരങ്ങൾ പൊലീസിന് കൈമാറിയതോടെ പിടികൂടുകയായിരുന്നു.
എംവി ഡി യുടെ ഫേസ്ബുക് പോസ്റ്റ്

എല്ലാം കാണുന്നവൻ
മുകളിലുണ്ട്..!
ഇരുട്ടിൻ്റെ മറവിൽ ഹെൽമറ്റ് മോഷണം; എ ഐ ക്യാമറ സഹായത്തോടെ കള്ളനെ പൊക്കി
കമ്പളക്കാട് ടൗൺ പരിസരത്ത് നിർത്തിയിട്ടിരിക്കുന്ന വാഹനത്തിൽ നിന്നു ഹെൽമെറ്റ്‌ മോഷ്ടിച്ചയാളെ വയനാട് ആർ ടി ഒ എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ കണ്ടെത്തി. ഹെൽമറ്റ് ഉടമയായ യുവാവ് സി സി ടി വി ദൃശ്യ സഹിതം പോലീസിനെ സമീപിച്ചെങ്കിലും രെജിസ്ട്രേഷൻ നമ്പർ വ്യക്തമാകാത്തതിനാൽ അന്വേഷണം വഴിമുട്ടുകയായിരുന്നു.
തുടർന്ന് പരാതിക്കാരൻ ആർ ടി ഒ എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥരെ സമീപിക്കുകയായിരുന്നു. തുടർന്ന് അസി.എംവിഐമാരായ ടി എ സുമേഷ്, കെ സി സൗരഭ് എന്നിവർ സംഭവസ്ഥലത്തിൻ്റെ പരിസരത്തുള്ള എഐ ക്യാമറ ചലാൻ ലിസ്റ്റുകൾ വിശദമായി പരിശോധിച്ച ശേഷം ഹെൽമറ്റില്ലാതെ വന്ന സ്കൂട്ടർ യാത്രികരെ തിരിച്ചറിയുകയായിരുന്നു.
തുടർന്ന് വിവരങ്ങൾ പോലീസിന് കൈമാറുകയും പ്രതിയെ പോലീസ് കണ്ടെത്തി തുടർ നടപടി സ്വീകരിക്കുകയും ചെയ്തു. കോഴിക്കോട് സ്വദേശിയുടേതാണ് സ്കൂട്ടർ. അദ്ദേഹത്തിൻ്റെ കൂട്ടുകാരാണ് സ്കൂട്ടറുമായെത്തി മോഷണം നടത്തിയത്.. വാഹനം സുഹൃത്തുക്കൾക്ക് കൊടുക്കുന്നവർ ശ്രദ്ധിക്കണമെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News