നന്നായി പ്രാർത്ഥിച്ച് 10 രൂപ കാണിക്കയിട്ട് 5000 രൂപ മോഷ്ടിച്ച് കള്ളൻ; സംഭവം ഹരിയാനയിലെ ഹനുമാൻ ക്ഷേത്രത്തിൽ

ഹരിയാനയിലെ ഹനുമാൻ ക്ഷേത്രത്തിൽ സംഭാവനപ്പെട്ടിയുടെ പൂട്ട് തകർത്ത് 5,000 രൂപ കവർന്ന് മോഷ്ട്ടാവ്. രേവാരി ജില്ലയിലുള്ള ധരുഹേര ടൗണിലെ ഒരു ഹനുമാൻ ക്ഷേത്രത്തിലാണ് സംഭവം. മോഷണത്തിന് മുമ്പ് മോഷ്ടാവ് ഹനുമാൻ ചാലിസ ചൊല്ലുകയും, 10 രൂപ സംഭാവന നൽകുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

also നേപ്പാൾ ഹെലികോപ്റ്റർ അപകടം; അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി

മോഷണവിവരം ആദ്യം അറിയുന്നത് പൂജാരിയാണ്. സംഭാവനപ്പെട്ടിയുടെ പൂട്ട് തകർത്ത നിലയിൽ കിടക്കുന്നത് കണ്ട പൂജാരി മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. പൊലീസെത്തി സിസിടിവി പരിശോധിച്ചപ്പോഴാണ് ഭക്തനായ മോഷ്ടാവിനെ തിരിച്ചറിയുന്നത്.

ഹനുമാൻ ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്ക് കള്ളൻ നടന്നടുക്കുന്നത് വീഡിയോയിൽ കാണാം.  ശ്രീകോവിലിൽ പരിസരത്ത് ആരുമില്ലാത്ത സമയം നോക്കി സംഭാവനപ്പെട്ടി കുത്തിത്തുറന്ന കള്ളൻ 5000 രൂപയുമായി രക്ഷപ്പെടുന്നതും വിഡിയോയിൽ പതിഞ്ഞിട്ടുണ്ട്.

also read; മറുനാടന്‍ മലയാളിയും ഷാജന്‍റെ സ്വന്തം കോണ്‍ഗ്രസും, നേതാക്കള്‍ എതിര്‍ത്തിട്ടും നേതൃത്വം കൈവിടുന്നില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News