ബാത്‌റൂമില്‍ നിന്ന് ആപ്പിള്‍ സ്റ്റോറിലേക്ക് തുരങ്കമുണ്ടാക്കി; നാല് കോടി വിലവരുന്ന 436 ഫോണുകള്‍ കവര്‍ന്ന് മോഷ്ടാക്കള്‍

ബാത്‌റൂമില്‍ നിന്ന് തൊട്ടടുത്ത ആപ്പിള്‍ സ്റ്റോറിലേക്ക് തുരങ്കമുണ്ടാക്കി മോഷണം. അമേരിക്കയിലാണ് സംഭവം നടന്നത്. നാല് കോടി വിലവരുന്ന 436 ഫോണുകള്‍ മോഷ്ടാക്കള്‍ കവര്‍ന്നു. സിയാറ്റിലിലെ ആള്‍ഡര്‍വുഡ് മാളിലുള്ള ആപ്പിള്‍ സ്റ്റോറിലാണ് സംഭവം നടന്നത്.

ആപ്പിള്‍ സ്റ്റോറിന് സമീപമുള്ള കോഫി ഷോപ്പിന്റെ ബാത്റൂമിലെ ഭിത്തിയിലൂടെയായിരുന്നു മോഷ്ടാക്കള്‍ തുരങ്കം നിര്‍മിച്ചത്. ആപ്പിളിന് കനത്ത സുരക്ഷാവലയങ്ങളുണ്ടെങ്കിലും അതെല്ലാം ഭേദിച്ചാണ് മോഷ്ടാക്കള്‍ അകത്തു കടന്നതെ്ന്നാണ് റിപ്പോര്‍ട്ടുകള്‍. ഐഫോണുകള്‍ കൂടാതെ ആപ്പിളിന്റെ മറ്റ് ഉത്പന്നങ്ങളും നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സ്റ്റോര്‍ ജീവനക്കാര്‍ രാവിലെ ജോലിക്കെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്.

സംഭവം നടന്നിട്ട് രണ്ടു ദിവസമായെങ്കിലും മോഷ്ടാക്കളെ ഇതുവരെ പിടികൂടാനായിട്ടില്ല. വിരലടയാളം പോലും ലഭിക്കാത്ത വിധത്തിലാണ് മോഷ്ടാക്കള്‍ കൃത്യം നടത്തിയതെന്നാണ് ലിന്‍വുഡ് പൊലീസ് അറിയിക്കുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ പരിശോധന നടത്താണ് പൊലീസിന്റെ തീരുമാനം. മോഷ്ടാക്കളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News