എ.ടി.എം. കുത്തിപ്പൊളിക്കലിന് വിട; ആന്ധ്രാപ്രദേശില്‍ കാറുപയോഗിച്ച് എ.ടി.എം മെഷീന്‍ കെട്ടിവലിച്ച് കടത്തി മോഷ്ടാക്കള്‍

atm

സാധാരണഗതിയില്‍ എ.ടി.എം കുത്തിപ്പൊളിച്ചാണ് കവര്‍ച്ചക്കാര്‍ എ.ടി.എമ്മിലെ പണം മോഷ്ടിക്കാറുള്ളത്. എന്നാല്‍, കാറുപയോഗിച്ച് എ.ടി.എം മെഷീന്‍ മൊത്തമായി കെട്ടിവലിച്ച് കൊണ്ടുപോയ സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായി ജില്ലയിലെ ധര്‍മാവരം ടൗണില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം.


ഐ.ഡി.എഫ്.സി ബാങ്കിന്റെ എ.ടി.എമ്മാണ് മോഷ്ടിക്കാന്‍ ശ്രമിച്ചത്. ബൊലേറോ കാറിലെത്തിയ മൂന്നുപേരാണ് കവര്‍ച്ചയ്ക്ക് ശ്രമിച്ചത്. മാസ്‌ക് അണിഞ്ഞ ഇവര്‍ ആദ്യം കമ്പിപ്പാരകൊണ്ട് എ.ടി.എം മെഷീന്‍ കുത്തിപ്പൊളിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇൗ ശ്രമം പരാജയപ്പെട്ടതോടെ വിചിത്രമായ മറ്റൊരു മാര്‍ഗം ഇവര്‍ സ്വീകരിക്കുകയായിരുന്നു. ഇതിനായി ഇവര്‍ തങ്ങള്‍ എത്തിയ കാര്‍ ഉപയോഗിക്കുകയായിരുന്നു. കാറിന്റെ പിന്‍വശത്ത് കയറുപയോഗിച്ച് എ.ടി.എം മെഷീന്‍ ബന്ധിപ്പിച്ചശേഷം വലിച്ചുകൊണ്ട് പോവുകയായിരുന്നു. വിവമറിഞ്ഞ് പൊലീസ് ഉടന്‍ സ്ഥലത്തെത്തിയെങ്കിലും കവര്‍ച്ചക്കാരെ പിടികൂടാന്‍ സാധിച്ചില്ല. കവര്‍ച്ചയുടെ ദൃശ്യങ്ങള്‍ പൂര്‍ണമായി സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിരുന്നു.

Also Read: കുടുംബ വഴക്ക്; ഛത്തീസ്ഗഢില്‍ ഭാര്യയുടെ രണ്ടു സഹോദരിമാരെ വെടിവെച്ച് കൊലപ്പെടുത്തി യുവാവ്


സി.സി.ടി.വി ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു. അതേസമയം എ.ടി.എമ്മില്‍ എത്ര പണം ഉണ്ടായിരുന്നുവെന്ന വിവരം പൊലീസോ ബാങ്ക് അധികൃതരോ പുറത്തുവിട്ടിട്ടില്ല.
അടുത്തിടെ അയല്‍സംസ്ഥാനമായ തെലങ്കാനയില്‍ രണ്ട് എ.ടി.എം കവര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ആന്ധ്രാപ്രദേശിലും എ.ടി.എം കവര്‍ച്ച ഉണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News