
ഭൂരിഭാഗം ആളുകളും നിത്യജീവിതത്തിൽ ഉപയോഗിച്ചുവരുന്ന സാധനമാണ് ടിഷ്യൂ പേപ്പർ. ചർമ്മസംരക്ഷണത്തിനും ടോയ്ലറ്റ് ഉപയോഗത്തിനുമാണ് കൂടുതൽ പേരും ടിഷ്യൂ പേപ്പർ ഉപയോഗിക്കുന്നത്. സൂപ്പർമാർക്കറ്റുകളിൽ വൻ ഓഫറുകളോടെയാണ് പല ബ്രാൻഡുകളിലുള്ള ടിഷ്യൂ പേപ്പറുകൾ വിറ്റുപോകുന്നത്. കുറഞ്ഞ വിലയ്ക്ക് കിട്ടുന്നതിനാൽ ടിഷ്യൂ പേപ്പറിന്റെ ബ്രാൻഡ് ഏതാണെന്നും ഗുണമെന്താണെന്നും പോലും നോക്കാതെയാണ് പലരും വാങ്ങി ഉപയോഗിക്കുന്നത്.
എന്നാലിത് ചർമ്മത്തിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. ടിഷ്യൂ പേപ്പർ വാങ്ങുന്നതിന് മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്നാണ് വിദഗ്ദർ നൽകുന്ന മുന്നറിയിപ്പ്.നല്ല മൃദുത്വം, അധികം വെള്ളം ഒപ്പിയെടുക്കാനുള്ള ശേഷി, രാസവസ്തുക്കളില്ലാത്ത ഹൈപ്പോഅലർജെനിക് ഘടന എന്നിവ നോക്കിയാണ് ടിഷ്യൂ പേപ്പറുകൾ വാങ്ങേണ്ടത്.
also read:സൂക്ഷിച്ചാൽ ദുഖിക്കേണ്ട… ആശങ്കയുയർത്തി പകർച്ചപ്പനി വ്യാപനം; ഇന്നലെ മാത്രം എട്ട് മരണം
1. പ്ലൈ: ഒന്നിൽ കൂടുതൽ പാളികളുള്ള ടിഷ്യൂ പേപ്പറുകൾ ഉപയോഗിക്കുന്നതാണ് ഉത്തമം. ഇത് ടിഷ്യൂ പേപ്പറുക എളുപ്പത്തിൽ കീറിപ്പോകാതെയിരിക്കാൻ സഹായിക്കുകയും കൂടുതൽ ഗുണം ഉറപ്പാക്കുകയും ചെയ്യും.
2. വലിപ്പം: നിങ്ങളുടെ ആവശ്യാനുസരണം (ഫേഷ്യൽ ടിഷ്യൂ, ടേബിൾ നാപ്കിൻ, ടോയ്‌ലറ്റ് പേപ്പർ) അനുയോജ്യമായ അളവിലുള്ളവ തെരഞ്ഞെടുക്കുക.
3. ചർമ്മത്തിന്റെ സുരക്ഷ : ബ്ലീച്ചിംഗിനായി ക്ലോറിനോ കൃത്രിമ സുഗന്ധദ്രവ്യങ്ങളോ ഉപയോഗിക്കാത്ത ടിഷ്യൂ പേപ്പറാണ് തെരഞ്ഞെടുക്കേണ്ടത്. ഇവ ചർമ്മത്തിന് അലർജി ഉണ്ടാക്കാനുള്ള സാധ്യത കുറയ്ക്കും.
4. മൃദുത്വം: മുഖം പോലുള്ള അതിലോലമായ ഭാഗങ്ങളിൽ ഉപയോഗിക്കുമ്പോൾ അത്രയും മൃദുവായ ടിഷ്യൂ പേപ്പറുകളാണ് ഉപയോഗിക്കേണ്ടത്.
3. പരിസ്ഥിതി സൗഹൃദം : പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിൽ പുനരുപയോഗിച്ച പൾപ്പ് അല്ലെങ്കിൽ മുളഉപയോഗിച്ച് നിർമ്മിച്ചവ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

