യുപിഐ പേയ്മെന്റുകൾ പരാജയപ്പെട്ട് പണം നഷ്ടമായോ ? പരിഭ്രാന്തി വേണ്ട, ഇക്കാര്യങ്ങൾ ചെയ്താൽ മതി

സാങ്കേതിക സംവിധാനങ്ങളിലെ ചില തകരാറുകൾ മൂലം പലപ്പോഴും ഫോൺ പേയ്മെന്റുകൾ ചെയ്യുന്നത് തടസപ്പെടാറുണ്ട്. ബാങ്ക് സെർവറുകളിലെ സാങ്കേതിക തടസം, ഇന്റ‍ർനെറ്റ് കണ​ക്ഷനിലെ പ്രശ്നങ്ങൾ എന്നിവയാണ് പലപ്പോഴും യുപിഎഐ പേയ്മെന്റുകൾ തടസപ്പെടുന്നതിന് കാരണമാവുന്നത്.

ഒരു തവണ പണം അയക്കാൻ ശ്രമിച്ച് പരാജയപ്പെടുമ്പോൾ വീണ്ടും അയക്കുന്നത് ഒഴിവാക്കണം. ആദ്യത്തെ ഇ‍ടപാട് പരാജയപ്പെട്ടതായി കാണിച്ചാലും അല്പസമയത്തിന് ശേഷം വിജയകരമായി പൂർത്തിയായേക്കാം. നിങ്ങളുടെ ട്രാൻസാക്ഷൻ ഹിസ്റ്ററിയും ബാങ്കിൽ നിന്നുള്ള മെസേജുകളും പരിശോധിച്ച് അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതാവും ബുദ്ധി.

ALSO READ; https://www.kairalinewsonline.com/secret-behind-alien-website-of-america-and-donald-trump-elk1

സാ​ധാരണയായി പണം നഷ്ടപ്പട്ടാലും 24 മണിക്കൂറിനുള്ളിൽ തിരികെ ലഭിക്കാറുണ്ട്. എന്നാൽ, ചില അപൂർവ്വ സന്ദർഭങ്ങളിൽ മാത്രം അത് 72 മണിക്കൂർ അഥവാ 3 ദിവസമെടുക്കും. ഇനി മൂന്ന് ദിവസങ്ങൾ കഴിഞ്ഞും പണം തിരികെ ലഭിച്ചില്ലെങ്കിൽ പരാതി നൽകാം. നിങ്ങൾ ഉപയോ​ഗിച്ച ആപ്പ് തുറന്ന് അതിലെ കസ്റ്റമർ സർവ്വീസ് സെന്റർ വഴി പരാതി നൽകാനാവും.

പരാതി നൽകുമ്പോൾ കസ്റ്റമ‍ർ ഐഡിയും ട്രാൻസാക്ഷന്റെ സ്ക്രീൻഷോട്ടും നൽകണം. ആപ്പിൽ നിന്ന് കൃത്യമായ മറുപടി ലഭിച്ചില്ലെങ്കിൽ നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെട്ട് ഫോൺ മുഖേന പരാതി നൽകാം. ഇനി ഈ രണ്ട് മാർ​ഗങ്ങളിലൂടെയും പരിഹാരം ലഭിച്ചില്ലെങ്കിൽ രാജ്യത്തെ യുപിഐ പേയ്മെന്റുകളുടെ മേൽനോട്ടം വഹിക്കുന്ന നാഷ്ണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി ബന്ധപ്പെടുകയും പരാതി നൽകുകയും ചെയ്യാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News