ഇലക്ട്രിക് വാഹനങ്ങളാണോ ഓടിക്കുന്നത്? കൊടുംചൂടിനിടയിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുതേ

car

സംസ്ഥാനത്ത് കൊടുചൂടിന് ആശ്വാസമായി ഇടവിട്ട് മഴ പെയ്യുന്നുണ്ടെങ്കിലും ചൂടിനും വെയിലിനും വലിയ ആശ്വാസമൊന്നും ഉണ്ടായിട്ടില്ല. ഈ സമയങ്ങളിൽ വാഹനങ്ങളോടിക്കുന്നവരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മോട്ടോർ വാഹനവകുപ്പ് വാഹന ഉടമകൾക്കും ഡ്രൈവർമാർക്കുമായി കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നഗരത്തിൽ കാറിന് തീപിടിച്ചതിനുപിന്നാലെയാണിത്. ചൂടുകാലത്ത് വാഹനം ഓടിക്കുമ്പോഴും പാർക്ക് ചെയ്യുമ്പോഴും ജാഗ്രത പുലർത്തണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

ഇലക്ട്രിക് വാഹനങ്ങളിൽ ബാറ്ററി അമിതമായി ചൂടാകുന്നത് മൂലമുണ്ടാകുന്ന ‘തെർമൽ റൺവേ’ എന്ന പ്രതിഭാസമാണ് പ്രധാനമായും വില്ലനായി വരുന്നത്. ഇത് ഒഴിവാക്കാൻ വാഹനങ്ങൾ അധിക നേരം വെയിലത്ത് പാർക്ക് ചെയ്യാതിരിക്കുകയെന്നതാണ്.

also read: ഇന്ത്യന്‍ വാഹനവിപണി പിടിച്ചെടുക്കാന്‍ വരുന്നു ചൈനീസ് ഹൈബ്രിഡ് എസ്.യു.വികള്‍

ദീർഘദൂര യാത്ര കഴിഞ്ഞാൽ അരമണിക്കൂറെങ്കിലും കഴിഞ്ഞ് ബാറ്ററിയുടെ ചൂട് മാറിയശേഷം മാത്രം ചാർജ് ചെയ്യാൻ ശ്രദ്ധിക്കുക. ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ ഒറിജിനൽ ചാർജർ മാത്രം ഉപയോഗിക്കുക, രാത്രി മുഴുവൻ തുടർച്ചയായി ചാർജ് ചെയ്യുന്നത് ഒഴിവാക്കുക, ബാറ്ററിക്കുള്ളിൽ നിന്നോ വാഹനത്തിൽനിന്നോ അസാധാരണമായ ചൂടോ പുകയോ മണമോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പരിശോധിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.

മറ്റ് നിർദേശങ്ങൾ

പഴക്കമുള്ള വാഹങ്ങളിൽ ഇന്ധനച്ചോർച്ച ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ ഹോസുകൾ കൃത്യമായ ഇടവേളയിൽ മാറിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
വെയിൽ നേരിട്ട് പതിക്കുന്ന രീതിയിൽ വാഹനങ്ങൾ ദീർഘനേരം പാർക്ക് ചെയ്യരുത്.
വെയിലത്ത് പാർക്ക് ചെയ്യുമ്പോൾ വായുസഞ്ചാരം ഉറപ്പാക്കാൻ ഗ്ലാസുകൾ അൽപ്പം താഴ്ത്തിവയ്ക്കുക
ലൈറ്റർ, പെർഫ്യൂം ബോട്ടിൽ, സാനിറ്റൈസർ, മൊബൈൽ ഫോൺ, പവർ ബാങ്കുകൾ എന്നിവ വാഹനത്തിനുള്ളിൽ വയ്ക്കരുത്.
ടയറുകളുടെ മർദ്ദം പ്രത്യേകം ശ്രദ്ധിക്കുക. ചൂടുകാരണം ടയറുകൾക്കുള്ളിലെ വായു വികസിക്കുകയും ടയർ പൊട്ടാൻ ഇടയാക്കുകയും ചെയ്യും. പഴക്കംചെന്നതും തേയ്മാനം സംഭവിച്ചതുമായ ടയറുകൾ ഉപയോഗിക്കരുത്.
എൻജിന്റെ ചൂട് നിയന്ത്രിക്കുന്ന കൂളന്റ് സംവിധാനം, റേഡിയേറ്ററിന്റെ പ്രവർത്തനം എന്നിവ മികച്ചതാണെന്ന് ഉറപ്പാക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News