സമയം ലാഭിക്കാൻ ചപ്പാത്തിക്കുള്ള മാവ് കുഴച്ച് ഫ്രിഡ്ജിൽ വയ്ക്കാറാണോ പതിവ്? പണി കിട്ടാതിരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചോളൂ

chapati

തിരക്കേറിയ ജീവിതത്തിൽ സമയം ലാഭിക്കാൻ ഏത് എളുപ്പവഴിയും പരീക്ഷിക്കുകയാണ് മിക്കവരും ചെയ്യുന്നത്. കൂടുതൽ പേരും അടുക്കളയിലായിരിക്കും എളുപ്പവിദ്യകൾ ചെയ്യുന്നത്. ചപ്പാത്തിക്ക് മാവ് കുഴയ്ക്കുന്നത് അൽപം സമയമെടുക്കുന്ന പ്രക്രിയ ആയതിനാൽ ഒട്ടുമിക്കവരും തലേദിവസമോ അല്ലെങ്കിൽ ഒരാഴ്ച മുൻപോ മുൻകൂട്ടി ചെയ്ത് വയ്ക്കാറുണ്ട്. അതാകുമ്പോൾ ആവശ്യത്തിന് കുഴച്ച മാവെടുത്ത് ചപ്പാത്തി തയ്യാറാക്കാമല്ലോയെന്ന ചിന്തയാണ് പലർക്കുമുള്ളത്. എന്നാൽ ഈ ചിന്തയിൽ കുറച്ച് പ്രശ്നങ്ങൾ ഒളിച്ചിരിപ്പുണ്ട്.

കുഴച്ച മാവ് ഫ്രിഡ്ജിൽ ദിവസങ്ങളോളം സൂക്ഷിക്കുമ്പോൾ അതിനുമുകളിൽ കറുത്ത പാട കെട്ടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ. ഇതോടെ മാവ് കട്ടിയായി മാറുകയാണ്. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ എളുപ്പവഴികളുണ്ട്. മാവിലെ ഈർപ്പം ഫ്രിഡ്ജിന്റെ തണുത്ത വായുവുമായി സമ്പർക്കം പുലർത്തുമ്പോൾ അത് ഓക്സീകരിക്കപ്പെടാൻ തുടങ്ങും. ഇത് മാവിൽ കറുത്ത പാടയുണ്ടാകാൻ കാരണമാകും. ഈ പ്രശ്നം പരിഹരിക്കാൻ
മാവ് കുഴയ്ക്കുമ്പോൾ അല്പം നെയ്യോ എണ്ണയോ ചേർത്താൽ മതിയാകും.

also read:കൈ വേദനയില്ലാതെ അഞ്ചു മിനിറ്റിൽ പഞ്ഞിപോലത്തെ പത്തിരി; ‘ലിക്വിഡ് പത്തിരി’ റെസിപ്പി ഇതാ


മാവ് കുഴയ്ക്കുമ്പോൾ സാധാരണ വെള്ളത്തിന് പകരം കുറച്ച് ഐസ് ക്യൂബുകൾ ചേർക്കുക. തുടക്കത്തിൽ കുറച്ച് വെള്ളം ഉപയോഗിക്കുക. പിന്നീട്, 2-3 ടേബിൾസ്പൂൺ വെള്ളം ചേർത്ത് 5 മുതൽ 10 മിനിറ്റ് വരെ മൂടിവയ്ക്കുക. മാവ് കുഴച്ചു കഴിയുമ്പോൾ അതിൽ അല്പം നെയ്യ് പുരട്ടുക. ഇത്തരത്തിൽ ചെയ്താൽ പഞ്ഞി പോലുള്ള ചപ്പാത്തി തയ്യാറാക്കാൻ സാധിക്കും. കുഴച്ച മാവ് വായു കടക്കാത്ത പാത്രത്തിലോ മാവിന് മുകളിൽ അല്പം നനഞ്ഞ കോട്ടൺ തുണിയോ പൊതിഞ്ഞ ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News