
ഒരാളുടെ ജീവൻ രക്ഷിക്കാൻ നമ്മളെ കൊണ്ട് എന്തെങ്കിലും ചെയ്യാൻ അകഴിയുമെങ്കിൽ അത് നല്ലകാര്യമല്ലേ ? അത്തരത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് രക്തദാനം. ഇന്ന് ലോക രക്തദാന ദിനം ആണ്. രക്തദാനം എന്നത് മഹാദാനമായാണ് കണക്കാക്കുന്നത്. അത്രയധികം പുണ്യം നിറഞ്ഞ ഒരു കര്‍മ്മമായാണ് അതിനെ കാണുന്നത്. എന്നാൽ രക്തം ദാനം ചെയ്യുന്നവർ ചില കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നമ്മുടെ ആരോഗ്യവും ക്ഷേമവും ഉറപ്പ് വരുത്തേണ്ടതാണ്.
ആരോഗ്യത്തോടെ ഇരിക്കുന്ന സ്ത്രീകൾക്കും പുരുഷനും രക്തദാനം നടത്താവുന്നതാണ്. ആരോഗ്യമുള്ള ഒരു വ്യക്തിക്ക് സുരക്ഷിതമായി ഒരു യൂണിറ്റ് രക്തം, അതായത് 350 മില്ലിയാണ് ദാനം ചെയ്യാൻ കഴിയുന്നത്. പുരുഷന്മാർക്ക് മൂന്ന് മാസത്തിലൊരിക്കലും സ്ത്രീകൾക്ക് നാല് മാസത്തിലൊരിക്കലും രക്തദാനം ചെയ്യാൻ സാധിക്കും. വെറുതെ പോയി എല്ലാവർക്കും രക്തം ദാനം ചെയ്യാൻ സാധിക്കില്ല. രക്തദാനം ചെയ്യുന്നതിന് മുൻപും അതിന് ശേഷവും രക്തദാതാവ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
- കുറഞ്ഞത് 45 കിലോ എങ്കിലും ഭാരമുള്ളവർക്ക് മാത്രമേ രക്തം ദാനം ചെയ്യാൻ സാധിക്കൂ.
- ശരീരത്തിൻ്റെ താപ നില 98.6 ഫാരൻഹീറ്റായിരിക്കണം
- ഹീമോഗ്ലോബിൻ്റെ അളവ് ഒരു ഡെസിലിറ്ററിന് 12.5 ഗ്രാമിൽ കുറവായിരിക്കരുത്.
അതുപോലെ രക്തസമ്മർദ്ദവും 120/80 എന്ന അളവിലായിരിക്കണം - 18നും 65നും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമാണ് രക്തം ദാനം ചെയ്യാൻ കഴിയുന്നത്.
ജലദോഷം, പനി, തൊണ്ടവേദന, വയറിലെ അണുബാധ അല്ലെങ്കിൽ മറ്റേതെങ്കിലും അണുബാധ തുടങ്ങിയ സാധാരണ ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവർ രക്തം ദാനം ചെയ്യാൻ പാടില്ല. രക്തദാന ദിവസത്തിന് മുൻപായി ദന്ത നടപടിക്രമങ്ങൾ ചെയ്യ്തവർ ഒരിക്കലും രക്തദാനം ചെയ്യരുത്.
ALSO READ: ഈ അഞ്ചു പച്ചക്കറികൾ കഴിച്ച് നോക്കൂ; കരൾ സൂപ്പറാകും
പ്രമേഹരോഗികൾ, പ്രമേഹം നിയന്ത്രിക്കാൻ ഇൻസുലിൻ കുത്തിവയ്പ്പുകൾ എടുക്കുന്നുവർ ക്തം ദാനം ചെയ്യാൻ പാടില്ല. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഭക്ഷണക്രമത്തില മരുന്നുകളിലോ നിയന്ത്രണത്തിലാണെങ്കിൽ, നിങ്ങൾക്ക് രക്തം ദാനം ചെയ്യാം.
ജനനേന്ദ്രിയത്തിലെ അൾസർ, ഒന്നിലധികം ലൈംഗിക പങ്കാളികൾ അല്ലെങ്കിൽ മയക്കുമരുന്ന് ആസക്തി എന്നിവ പോലുള്ള ഉയർന്ന അപകടസാധ്യതയുള്ള വിഭാഗത്തിൽപ്പെട്ടവർ രക്തദാനം ചെയ്യാൻ പാടില്ല. ഒരിക്കല്ലെങ്കിലും ഞരമ്പിലൂടെ മരുന്നുകൾ കയറ്റിയിട്ടുള്ളവർ (ഒരിക്കൽ പോലും). ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, ക്ഷയം, കുഷ്ഠം, ഹ്യൂമൻ ഇമ്മ്യൂണോ ഡിഫിഷ്യൻസി വൈറസ് (എച്ച്ഐവി), ഹൃദ്രോഗം, അപസ്മാരം, രക്തസ്രാവം, തലസീമിയ, സിക്കിൾ സെൽ അനീമിയ, കാൻസർ എന്നിവയുള്ളവർ.
രക്തദാനത്തിന് മുൻപ് 15 ദിവസത്തിനുള്ളിൽ കോളറ, ടൈഫോയ്ഡ്, ഡിഫ്തീരിയ, ടെറ്റനസ്, പ്ലേഗ്, ഗാമാ ഗ്ലോബുലിൻ തുടങ്ങിയ ഏതെങ്കിലും അവസ്ഥകൾക്കുള്ള ഷോട്ടുകളും കഴിഞ്ഞ 1 വർഷത്തിനുള്ളിൽ റാബിസ് വാക്സിനേഷനും നടത്തിയിട്ടുള്ളവർ രക്തം ദാനം ചെയ്യാൻ പാടില്ല. കഴിഞ്ഞ 12 മാസത്തിനുള്ളിൽ ടാറ്റൂകൾ അല്ലെങ്കിൽ അക്യുപങ്ചർ എന്തെങ്കിലും ചെയ്തിട്ടുണ്ടോ അല്ലെങ്കിൽ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ടാറ്റൂ നീക്കം ചെയ്യൽ ശസ്ത്രക്രിയ നടത്തിയിട്ടുള്ളവർ ഈ കൂട്ടത്തിൽ പെടും. കഴിഞ്ഞ 3 മാസമായി മലേറിയ ബാധിച്ച് ചികിത്സയിലോ അല്ലെങ്കിൽ കഴിഞ്ഞ മൂന്ന് വർഷമായി മലേറിയ ബാധിത പ്രദേശങ്ങളിൽ താമസിക്കുന്നുവരോ ആണെങ്കിലും രക്തം ദാനം ചെയ്യാതിരിക്കുന്നതാണ് നല്ലത്. ഗർഭിണികളോ, ഒരു വർഷത്തിനുള്ളിൽ പ്രസവിച്ചവരോ അല്ലെങ്കിൽ മുലയൂട്ടുന്നവരോ ആണെങ്കിലും രക്തം ദാനം ചെയ്യാൻ പാടില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here