വര്‍ഗീയ ഫാസിസ്റ്റ് നയങ്ങള്‍, പൊള്ളയായ അവകാശ വാദങ്ങള്‍; മൂന്നാം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം

narendra modi

മൂന്നാം മോദി സര്‍ക്കാര്‍ ഒന്നാം വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ രാജ്യം കണ്ടത് ബിജെപിയുടെ വര്‍ഗീയ ഫാസിസ്റ്റ് നയങ്ങളും, പൊള്ളയായ അവകാശ വാദങ്ങളും.. കേരളം ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോടുള്ള കടുത്ത സാമ്പത്തിക ഉപരോധങ്ങള്‍ക്ക് പുറമേ, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, മുസ്ലിം വിരുദ്ധ വഖഫ് നിയമം, പെഹല്‍ഗാമിലുണ്ടായ സുരക്ഷാ വീഴ്ച തുടങ്ങി നിരവധി ചോദ്യങ്ങളില്‍ മോദി സര്‍ക്കാര്‍ മൗനം തുടരുകയാണ്..

ജെ.ഡിയു -ടി ഡി പി സഖ്യകക്ഷികളുടെ പിന്തുണയിലെത്തിയ കൂട്ടുകക്ഷി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം കൊട്ടിഘോഷിക്കുന്ന മോദിക്കും ബി ജെ പി ക്കും പെഹല്‍ഗാമില്‍ പൊലിഞ്ഞ 26 ജീവനുകളില്‍ മറുപടിയില്ല, ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതോടെ സമാധാനം പുനസ്ഥാപിക്കാനായെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ അവകാശവാദം ഇതോടെ പൊളിഞ്ഞു. ഭീകരതക്കെതിരായ ഓപ്പറേഷന്‍ സിന്ധൂര്‍ നടപടി രാജ്യത്തോട് വിശദീകരിച്ച സോഫിയ ഖുറേഷിയെന്ന സൈനിക ഉദ്യോഗസ്ഥയെ ബിജെപിയുടെ മന്ത്രി ഭീകരരുടെ സഹോദരിയെന്നു മുദ്രകുത്തി, ഒടുവില്‍ ട്രംപിന്റെ വെടിനിര്‍ത്തല്‍ അവകാശവാദത്തിലും മോദി സര്‍ക്കാര്‍ മൗനം പാലിച്ചു.

ALSO READ: പന്തളത്ത് സെപ്റ്റിക് ടാങ്കില്‍ വീണ മൂന്ന് വയസ് പ്രായമുള്ള ഗര്‍ഭിണി പശുവിനെ ക്രെയിന് ഉപയോഗിച്ച് പുറത്തെടുത്തു

ഇന്ത്യന്‍ പൗരന്മാരെ കൈകാലുകള്‍ ബന്ധിച്ച് നാടുകടത്തിയ ട്രംപിന്റെ മനുഷ്യത്വവിരുദ്ധ നടപടിയിലും മോദി സ്തുതി പാടകനായി.. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ അട്ടിമറിക്കാന്‍ വഖഫ് നിയമം പാസ്സാക്കി രാജ്യത്തിന്റെ മതനിരപേക്ഷതയുടെ വാതില്‍ ബിജെപി കൊട്ടിയടച്ചു.. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പെന്ന സംഘപരിവാറിന്റെ സങ്കുചിത രാഷ്ട്രീയ അജണ്ടയിലൂടെ രാജ്യത്തിന്റെ ജനാധിപത്യത്തിനും ഫെഡറലിസത്തിനും തുരങ്കം വെച്ചു.. ജാതി സെന്‍സസില്‍ ശക്തമായി എതിര്‍ത്തിരുന്ന ബിജെപിയും നരേന്ദ്രമോദിയും പൊടുന്നനെ മലക്കം മറിഞ്ഞതിന് പിന്നില്‍ ബീഹാര്‍ തെരഞ്ഞെടുപ്പ് എന്ന രാഷ്ട്രീയ ലക്ഷ്യമാണെന്നും വിമര്‍ശനങ്ങള്‍ ശക്തമായി..കേന്ദ്രസര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ സഖ്യകക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി പദ്ധതികള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തെ പരാമര്‍ശിക്കാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കാണിച്ച ജാഗ്രതയും ജനം തിരിച്ചറിഞ്ഞു. മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന്റെ സുരക്ഷാ ചെലവും ദുരന്തം അനുഭവിക്കുന്ന ജനത ഏറ്റെടുക്കേണ്ടിവന്നു..ഇതിനെതിരായി പ്രതിപക്ഷ ശബ്ദം പാര്‍ലമെന്റില്‍ മുഴങ്ങി കേട്ടതും ബിജെപിയെ അസ്വസ്ഥരാക്കി.

ALSO READ: ഇരട്ടിത്തിളക്കത്തില്‍ വിഴിഞ്ഞം; ഏറ്റവും വലിയ ചരക്കുക്കപ്പല്‍ എംഎസ്‌സി ഐറിന കേരള തീരത്ത്, ക്യാപ്റ്റന്‍ മലയാളി

റെയില്‍വേയിലെ സുരക്ഷാപിഴവും, വിമാനത്താവളങ്ങളിലെ മേല്‍ക്കൂരകള്‍, നിര്‍മ്മാണത്തിലിരുന്ന പാലങ്ങള്‍ എന്നിവയുടെ തകര്‍ച്ചയും സ്ഥിരം കാഴ്ചയായതോടെ വികസനത്തിനായി കോടികള്‍ ചെലവഴിച്ചെന്ന സര്‍ക്കാരിന്റെ അവകാശ വാദങ്ങളും പൊളിഞ്ഞു.. ദേശീയ വിദ്യാഭ്യാസ നയം, ത്രിഭാഷനയം, സര്‍വകലാശാലകളിലെ കാവിവത്കരണം, ദേശീയ കാര്‍ഷിക വിപണന കരട് നയം, നീറ്റ് പരീക്ഷകളിലെ അട്ടിമറി തുടങ്ങി പ്രതിഷേധങ്ങളുടെ നീണ്ടനിര മൂന്നാം മോദി സര്‍ക്കാരിന് തലവേദനയായി..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News