മൂന്നാം ഘട്ട തെരഞ്ഞെടുപ്പിനായുള്ള പ്രചാരണം ശക്തമാക്കി രാഷ്ട്രീയ പാർട്ടികൾ

മൂന്നാം ഘട്ട തെരഞ്ഞെടുപ്പിനായുള്ള പ്രചാരണം ശക്തമാക്കി രാഷ്ട്രീയ പാർട്ടികൾ. മെയ് ഏഴിന് ഒൻമ്പത് സംസ്ഥാനങ്ങളിലെയും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 95 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക.മൂന്നാം ഘട്ടത്തിൽ ഗുജറാത്തിലാണ് ഏറ്റവും അധികം മണ്ഡലങ്ങൾ ഉൾപ്പെടുന്നത്.

ALSO READ:കൊച്ചിയിൽ വൻ മയക്ക്മരുന്ന് വേട്ട; 6 കോടിയിലധികം വിലമതിക്കുന്ന കൊക്കൈനുമായി കെനിയൻ പൗരൻ പിടിയിൽ

സൂറത്തിൽ ബിജെപി സ്ഥാനാർഥി മുകേഷ് ദലാൽ എതിരില്ലാതെ തെരഞ്ഞെടുത്തതിനാൽ 26 മണ്ഡലങ്ങൾ ഉള്ള ഗുജറാത്തിലെ 25 ലോക്സഭാ മണ്ഡലങ്ങളിലാകും തെരഞ്ഞെടുപ്പ് നടക്കുക. കൂടാതെ കർണാടകത്തിലെ 14 മണ്ഡലങ്ങളിലും മഹാരാഷ്ട്രയിലെ 11 ഉത്തർപ്രദേശിലെ 10 മധ്യപ്രദേശിൽ 9 ഛത്തീസ്ഗഡ് 7 ബീഹാർ 5 അസം പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ 4 മണ്ഡലങ്ങളും. ഗോവയിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളും കൂടാതെ കേന്ദ്ര ഭരണ പ്രദേശങ്ങളായ ദാദ്ര നഗർ ഹവേലി ദാമൻ ദിയു എന്നിവിടങ്ങളിലെ രണ്ടും ജമ്മുകാശ്മീരിലെ ഒരു മണ്ഡലത്തിലുമാണ് മെയ്യ് ഏഴിന് തെരഞ്ഞടുപ്പ് നടക്കുക.

രണ്ടാം ഘട്ടത്തിൽ നടക്കേണ്ടിയിരുന്ന മധ്യപ്രദേശിലെ ബേതുൽ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ബിഎസ്പി സ്ഥാനാർത്ഥിയുടെ മരണത്തെത്തുടർന്ന് മാറ്റിവെച്ചിരുന്നു. ഈ മണ്ഡലത്തിലെ തെരഞ്ഞെടുപ്പും മൂന്നാം ഘട്ടത്തിൻ്റെ ഭാഗമായി നടക്കും. അതേസമയം കഴിഞ്ഞ ദിവസത്തെ നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരെ വിമർശനം ശക്തമാണ്. ദക്ഷിണേന്ത്യയെ വിഭജിച്ച് പ്രത്യേകരാഷ്ട്രം ആവശ്യപ്പെട്ടുകൊണ്ടാണ് ഇന്ത്യ സഖ്യം കര്‍ണാടകയിലും തമിഴ്നാട്ടിലും പ്രസംഗിക്കുന്നതെന്നായിരുന്നു മോദിയുടെ ആരോപണം.

ALSO READ: കാസർഗോഡ് പോളിംഗിനിടെ മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവം; പഖ്‌ഞ്ചായത്ത് പ്രസിഡന്റുൾപ്പടെ 10 മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News