തിരൂരിനെ കളറാക്കാൻ കൈരളി ടിവി സംഘടിപ്പിക്കുന്ന കാർണിവൽ ഏപ്രിൽ 26 ന്

കൈരളി ടിവി സംഘടിപ്പിക്കുന്ന “കൈരളി തിരൂർ കാർണിവൽ” ഏപ്രിൽ 26 ശനിയാഴ്ച വൈകിട്ട് 6 മണി മുതൽ മലപ്പുറം തിരൂർ – ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ഹാസ്യ സംഗീത നൃത്ത വിരുന്നൊരുക്കി, കാഴ്ചയുടെ പുതുവസന്തമായിരിക്കും അവിടെ ഒരുങ്ങുക.

ALSO READ: പതിനഞ്ചുകാരിയെ അർദ്ധനഗ്ന വേഷം ധരിപ്പിച്ച് റീൽസ് ചിത്രീകരണം; വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോക്സോ കേസ്

മലയാള ചലച്ചിത്ര സംഗീത രംഗത്തെ പ്രിയ ഗായകരായ വിധു പ്രതാപ്, മഞ്ജരി, സിന്ധു പ്രേംകുമാർ, ശ്യാംപ്രസാദ്, റിയാലിറ്റി ഷോ താരം മേധ മെഹർ കോമഡി താരങ്ങളായ സാജു നവോദയ, നസീർ സംക്രാന്തി, ജിനു കോട്ടയം, മായ കൃഷ്ണ, സീരിയൽ താരം അപ്സര രത്നാകരൻ, ജനപ്രിയ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയായ പട്ടുറുമാലിലൂടെ പ്രേക്ഷകർക്കു ഏറെ പ്രിയപ്പെട്ട ഗായകർ കണ്ണൂർ മമ്മാലി, ഫാത്തിമത്തുൽ ഫാദിയ, അമാനി, മുഹമ്മദ് ഷഹീർ അവതാരകയായ ദക്ഷ രവീന്ദ്രനാഥ് തുടങ്ങിയവരുടെ നേതൃത്വത്തിൽ അണിയിച്ചൊരുക്കുന്ന കലാവിരുന്ന് പരിപാടിയോട് അനുബന്ധിച്ച് അരങ്ങേറും. കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News