ചൈനയിലെ ബോര്‍ഡിങ് സ്‌കൂളില്‍ തീപിടിത്തം; 13 കുട്ടികള്‍ വെന്തുമരിച്ചു

ചൈനയിലെ ബോര്‍ഡിങ് സ്കൂളിൽ ഉണ്ടായ തീപിടിത്തത്തിൽ 13 വിദ്യാര്‍ഥികള്‍ വെന്തുമരിച്ചതെയി റിപ്പോർട്ട്. സ്കൂളിലെ ഡോര്‍മിറ്ററിയിലാണ് തീപിടിത്തം ഉണ്ടായത്. ഹെനാന്‍ പ്രവിശ്യയിലെ യിങ്കായ് സ്‌കൂളിലാണ് അപകടം. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.

Also read:കൈറ്റിനെതിരായ വ്യാജ ആരോപണത്തിൽ മാപ്പ് പറഞ്ഞ് ചെറിയാൻ ഫിലിപ്പ്, നിർവ്യാജം ഖേദിക്കുന്നുവെന്ന് ഏറ്റുപറച്ചിൽ

ഒമ്പതും 10ഉം വയസുള്ള കുട്ടികളാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഒരു കുട്ടി ചികിത്സയിലാണ്. ആൺകുട്ടികളുടെ ഡോർമെട്രിയിലാണ് തീപിടിത്തമുണ്ടായത്. മൂന്നാം ക്ലാസ് വിദ്യാർഥികളാണ് അപകടത്തി​ൽപെട്ടത്.പരിക്കേറ്റ വിദ്യാര്‍ഥിയുടെ നില തൃപ്തികരമാണ്. സംഭവത്തെ കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചു.

Also read:എറണാകുളത്ത് കഴുത്തിൽ പ്ലാസ്റ്റിക് കയർ മുറുക്കി ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി

സംഭവ സമയത്ത് 30 കുട്ടികളാണ് ഡോര്‍മിറ്ററിയില്‍ ഉണ്ടായിരുന്നത്. ബാക്കി മുഴുവന്‍ കുട്ടികളേയും സുരക്ഷിതമായി പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിച്ചു. അപകടവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ മാനേജരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചവരെക്കുറിച്ചോ, തീപിടിത്തത്തെ കുറിച്ചോ കുടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here