ഗർഭിണിയായ യുവതിയെ കമ്പനി പിരിച്ചു വിട്ടു; ലക്ഷങ്ങൾ നഷ്ടപരിഹാരം നല്കാൻ വിധി

ഗർഭിണിയായ യുവതിയെ പിരിച്ചു വിട്ടതിനെ തുടർന്ന് അവർക്ക് 35 ലക്ഷം നഷ്ടപരിഹാരം നൽകേണ്ടി വന്നിരിക്കയാണ് ഒരു സ്ഥാപനത്തിന്. ജോലി ചെയ്തുകൊണ്ടിരുന്ന Huangs Grill Ltd -നെതിരെയായിരുന്നു യുവതിയുടെ പരാതി. 2018 ജൂലൈയിലാണ് പോളിന ബവേജ് എന്ന 32 -കാരിയെ സ്ഥാപനം അസിസ്റ്റന്റ് മാനേജരായി നിയമിച്ചത്. 2019 ഫെബ്രുവരിയിലാണ് താൻ‌ ​ഗർഭിണിയാണ് എന്ന് ബവേജ് തിരിച്ചറിഞ്ഞത്. പിന്നാലെ ബോസിനോട് താൻ ​ഗർഭിണിയാണ് എന്ന് ബവേജ് പറയുകയും ചെയ്തു. ബോസായ ഹുവാങ് അവളോട് താൻ കോ മാനേജർ കിമ്മിനോട് സംസാരിച്ച ശേഷം അവളെ ബാക്കി കാര്യങ്ങൾ അറിയിക്കാം എന്ന് പറഞ്ഞു. ​ പക്ഷേ, അവൾ ഒട്ടും പ്രതീക്ഷിക്കാത്ത പ്രതികരണമായിരുന്നു ബോസിന്റെ ഭാ​ഗത്ത് നിന്നും പിന്നീട് ഉണ്ടായത്.

also read :ശാന്തിയുടെ, സമൃദ്ധിയുടെ, ഐശ്വര്യത്തിന്റെ, വികസനത്തിന്റെ, ആഘോഷമാവട്ടെ ഓണം; മുഖ്യമന്ത്രി

ഗർഭിണിയായതിനാൽ തന്നെ ജോലികൾ രണ്ട് വ്യത്യസ്ത ഭക്ഷണശാലകളിലായി ക്രമീകരിക്കാൻ ബവേജ് അഭ്യർത്ഥിച്ചുവെങ്കിലും അഭ്യർത്ഥന നിരസിക്കപ്പെട്ടു. തുടർന്ന് റസ്റ്റോറന്റ് മാനേജർ ബവേജിന്റെ ശമ്പളത്തിൽ പ്രതിവർഷം 4,000 പൗണ്ട് കുറയ്ക്കുമെന്ന് പറഞ്ഞു. പിന്നീട്, ബവേജ് ​ഗർഭിണിയായിരിക്കുമ്പോൾ ഉള്ള അവകാശങ്ങളെ കുറിച്ച് സംസാരിക്കാൻ ശ്രമിച്ചപ്പോൾ ഇതിന് ​ഗർഭധാരണവുമായി യാതൊരു ബന്ധവും ഇല്ലെന്നായിരുന്നു മറുപടി.
പിന്നാലെ, ബവേജിനെ അവൾ ജോലി ചെയ്തുകൊണ്ടിരുന്ന ഇടത്ത് നിന്ന് പുറത്താക്കി എന്നും കമ്പനിയുടെ കീഴിലുള്ള മറ്റൊരിടത്ത് നിയമിച്ചു എന്നും അറിയിക്കുകയായിരുന്നു. ഇവിടെ ഞങ്ങൾക്ക് ഇതിനകം ഒരു അസിസ്റ്റന്റ് മാനേജർ ഇവിടെ ഉണ്ട്, അതിനാൽ ഇവിടെ ഒരു അസി. മാനേജരുടെ ആവശ്യമില്ല. മാത്രമല്ല, നിങ്ങളുടെ ശമ്പളം ശരാശരിക്ക് മുകളിലുമാണ് എന്നും അവർ ബവേജിനോട് പറഞ്ഞു.

തുടർന്ന് യുവതി ട്രിബ്യൂണലിനെ സമീപിക്കുകയും കമ്പനികതിരേ കേസ് നൽകുകയും ചെയ്തു. യുവതിക്കെതിരെ നടന്നത് വിവേചനമാണ് എന്നും അന്യായമായ പിരിച്ചുവിടലാണ് എന്നും ട്രിബ്യൂണൽ നിരീക്ഷിച്ചു. തുടർന്നാണ് ബവേജിന് കമ്പനി 35 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന വിധി വന്നത്. ബവേജിന്റെ മകൾക്ക് ഇപ്പോൾ മൂന്ന് വയസായി

also read :ഇന്ത്യയുടെ സൗരദൗത്യം ഒരുങ്ങി; ആദിത്യ എല്‍1 വിക്ഷേപണം സെപ്റ്റംബര്‍ രണ്ടിന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News