മോചിതരായി 39 പലസ്തീനികള്‍; സന്തോഷിക്കാന്‍ അര്‍ക്കുമാവുന്നില്ല… സന്ധി തീരുമ്പോള്‍ ഇനിയെന്ത്?

വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ തടവില്‍ നിന്നും മോചിതരായി എത്തിയ പലസ്തീന്‍ പൗരന്മാരുടെ കുടുബങ്ങള്‍ക്ക് നേരിയ ഒരു ആശ്വാസം. പ്രിയപ്പെട്ടവരെ വീണ്ടും കാണാന്‍ കഴിഞ്ഞു. ഇസ്രയേല്‍ പലസ്തീന്‍ കരാറിന്റെ ഭാഗമായി നാലുദിവസത്തെ വെടിനിര്‍ത്തര്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലും പലസ്തീനികള്‍ നെഞ്ചിടിപ്പോടെയാണ് മുന്നോട്ടു പോകുന്നത്. കാരണം കരാര്‍ അവസാനിക്കുന്നതോടെ യുദ്ധം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുകയാണ്.

ഖത്തറിന്റെ മധ്യസ്ഥതയില്‍ ഒപ്പിട്ട കരാറിന്റെ അടിസ്ഥാനത്തില്‍ 39 പലസ്തീന്‍ വനിതകളെയും കുട്ടികളെയുമാണ് ഇസ്രയേല്‍ മോചിതരാക്കിയത്. ഇവര്‍ക്കെതിരെ വിവിധ കുറ്റങ്ങള്‍ ചുമത്തിയിരുന്നു. ഇതിനൊപ്പം ഹമാസും 13 ഇസ്രയേലി തടവുകാരെ മോചിപ്പിച്ചിട്ടുണ്ട്.

ALSO READ: സി.ഡബ്ള്യു.എം.എസിനെ കണ്ട് റോബിൻ ബസിനും ഫാൻസിനും പഠിക്കാനുള്ളത്..!

കാത്തിരുന്നു ലഭിച്ച ഈ ചെറിയ സന്തോഷം അനുഭവിക്കുന്നുണ്ടെങ്കിലും യഥാര്‍ത്ഥ സന്തോഷം എങ്ങുമില്ലെന്നാണ് 24കാരിയായ പലസ്തീന്‍ തടവുകാരി മറാഹ് ബക്കീറിന്റെ അമ്മയായ സാവ്‌സാന്‍ ബക്കീര്‍ പറയുന്നത്. സന്തോഷിക്കാന്‍ ഭയമാണ്. സത്യത്തില്‍ ഗാസയിലെ സംഭവവികാസങ്ങള്‍ മൂലം സന്തോഷമേ ജീവിതത്തിലില്ലെന്നും ആ അമ്മ പറയുന്നു. നൂറിലധികം പലസ്തീന്‍ തടവുകാര്‍ ഇനിയും മോചിതരാകാനുണ്ട്. ഇരുവിഭാഗവും തമ്മിലുള്ള സന്ധി നീണ്ടാല്‍ ഇതിലധികം പേര്‍ മോചിതരാകുമെന്നാണ് പ്രതീക്ഷിക്കുന്നതും.

അധിനിവേശ വെസ്റ്റ് ബാങ്കിലെ രാമള്ളയ്ക്ക് സമീപമുള്ള നഗരമായ ബെയ്തുനിയയില്‍ മോചിതരായ തടവുകാരെ സ്വീകരിക്കാന്‍ യുവാക്കളുടെ വലിയ കൂട്ടം തന്നെ എത്തിയിരുന്നു. അവര്‍ പലസ്തീന്‍ പതാകകളും ഹമാസിന്റെ പതാകകളും വീശി ഹമാസ് വക്താവ് അബു ഉബൈദിന് പിന്തുണ പ്രഖ്യാപിച്ച് മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു.

ALSO READ: കൈരളി ടി.വി പ്രോഗ്രാം അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ ആര്‍.എസ് രാജേഷിന്‍റെ മാതാവ് അന്തരിച്ചു

ദൈവത്തിന് നന്ദി, എന്താണ് ഞാന്‍ അനുഭവിക്കുന്ന സന്തോഷമെന്ന് വാക്കുകളാല്‍ പ്രകടിപ്പിക്കാന്‍ കഴിയുന്നില്ലെന്നാണ് ഇസ്രയേല്‍ തടവില്‍ നിന്നും മോചിതനായ 17കാരന്‍ ലെയ്ത്ത് ഒത്തുമാന്‍ പറഞ്ഞത്. ഇരുമ്പഴിക്കുള്ളിലെ ജീവിതം അത്ര സുഖകരമല്ലെന്നും അവന്‍ പറയുന്നു. ഇസ്രയേല്‍ സേനയ്ക്ക് നേരെ ഏതോ പൊട്ടിത്തെറിക്കുന്ന ഉപകരണം എറിഞ്ഞുവെന്നതായിരുന്നു ലെയ്ത്തിനെതിരെയുള്ള കുറ്റം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News