എംടി-ഹരിഹന്‍ കൂട്ടുകെട്ടില്‍ പരിണയം പിറന്നിട്ട് ഇന്നേക്ക് 30 വര്‍ഷം

ദുരാചാരങ്ങളിലേക്കും മനുസ്മൃതിയിലേക്കും രാജ്യത്തെ മടക്കി കൊണ്ടു പോകാന്‍ ശ്രമിക്കുന്ന ഇക്കാലത്തും പ്രസക്തമാണ് പരിണയം എന്ന സിനിമയും അതില്‍ പ്രതിപാദിക്കുന്ന പ്രമേയവും. നമ്പൂതിരി സമുദായത്തിലെ സ്ത്രീജീവിതങ്ങളുടെ ഇരുട്ടിലേക്കുള്ള വെളിച്ചവുമായി എംടി-ഹരിഹന്‍ കൂട്ടുകെട്ടില്‍ പരിണയം പിറന്നിട്ട് ഇന്നേക്ക് 30 വര്‍ഷം.

1900കളുടെ തുടക്കത്തിൽ നമ്പൂതിരി സമുദായത്തിൽ നിലനിന്നിരുന്ന നിന്ദ്യമായ പുരുഷാധിപത്യ വ്യവസ്ഥിതിയിലേക്കും സമുദായത്തിലെ സ്ത്രീകളുടെ ദയനീയാവസ്ഥയിലേക്കും വെളിച്ചം വീശുന്ന ശക്തമായ ഒരു സാമൂഹിക വ്യാഖ്യാനമായിരുന്നു പരിണയം.

20 വയസ്സില്‍ 63 വയസ്സുകാരനെ വേളിക‍ഴിക്കേണ്ടി വന്ന ഉണ്ണിമായയിലൂടെ അക്കാലത്തത്തെ നമ്പൂതിരി സമുദായത്തിലെ സ്ത്രീകളുടെ ദുരവസ്ഥ വരച്ചുകാട്ടുകായിരുന്നു ചിത്രം. വൈവാഹിക ജിവിതത്തിന്‍റെ അദ്യഘട്ടത്തിൽ തന്നെ അ‍വള്‍ വൈധവ്യത്തിലേക്ക് എടുത്തറിയെപ്പെടുന്നു.

ALSO READ: കാത്തിരിപ്പോടെ ആരാധകർ; ഭ്രമയുഗത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

മാധവനുമായുള്ള പ്രണയം ജീവന്‍റെ തുടിപ്പായി അ‍വളില്‍ നിറയുമ്പോള്‍ സമുദായിക ദുരാചാരത്തിന്‍റെ നേര്‍ച്ചിത്രമായ സ്മാര്‍ത്ത വിചാരത്തിലേക്ക് സിനിമ കടക്കുന്നു. സ്മാര്‍ത്തന്‍മാരുടെ നിരന്തരവും ക്രൂരവുമായ ചോദ്യം ചെയ്യലിലും ഉണ്ണിമായ നിശബ്ദത പാലിക്കുന്നുണ്ടെങ്കിലും, തൻ്റെ പേര് മറച്ചുവെക്കാൻ മാധവൻ അവളോട് അപേക്ഷിക്കുമ്പോൾ മാത്രമാണ് അവള്‍ ശക്തി പ്രാപിക്കുന്നത്.

ഒടുവിൽ പുറംലോകത്തേക്ക് വലിച്ചെറിയപ്പെടുമ്പോൾ – ഇതര മതങ്ങളിലും ജാതികളിലും പെട്ട പുരുഷന്മാരുടെ രൂപത്തിൽ ഒരു കൂട്ടം കഴുകന്മാർ അവളെ കാത്തിരിക്കുന്നു. അവരെയെല്ലാം മറികടന്ന് പോകുന്ന ഉണ്ണിമായ സ്വാതന്ത്ര്യത്തിന്‍റെ വ‍ഴികള്‍ കണ്ടെത്തുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. മനുസ്മൃതി തിരികെ കൊണ്ടുവരണമെന്ന് പറയുന്ന സംഘപരിവാര്‍ കാലത്തും അനാചാരങ്ങളുടെ ചങ്ങലക്കണ്ണികളെ സ്ത്രീ സ്വാതന്ത്ര്യത്തിലൂടെ വലിച്ചു പൊട്ടിച്ച പരിണയം കാലികപ്രസക്തമാവുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News