
തിരുവല്ലയിലെ മുത്തൂരില്‍ പൊലീസ് നടത്തിയ വാഹന പരിശോധനയില്‍ മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ സ്‌കൂള്‍ ബസ് ഡ്രൈവര്‍ പിടിയിലായി. മുത്തൂര്‍ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്‌കൂളിലെ ഡ്രൈവറായ കോഴിക്കോട് സ്വദേശി വിപിന്‍ (27) ആണ് പിടിയിലായത്.
ഇന്ന് രാവിലെ എട്ടരയോടെ എം സി റോഡില്‍ രാമന്‍ചിറയിലെ പെട്രോള്‍ പമ്പിന് സമീപം നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. വിദ്യാര്‍ഥികളുമായി സ്‌കൂളിലേക്ക് പോവുകയായിരുന്നു ബസ്. വിദ്യാര്‍ഥികളെ മറ്റൊരു ബസില്‍ സ്‌കൂളിലേക്ക് കൊണ്ടുപോയി. ഡ്രൈവറെ തിരുവല്ല പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
Read Also: പാലക്കാട് മധ്യവയസ്‌കൻ മരിച്ചനിലയില്‍; കൊലപാതകം സംശയിക്കുന്നതായി പൊലീസ്
പച്ചക്കറി ട്രക്കില്‍ 17.5 ലക്ഷം രൂപ; മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ കടത്തിക്കൊണ്ടുവന്ന പണം പിടികൂടി
വയനാട് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ മതിയായ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന പണം പിടികൂടി. ഇന്നലെ രാത്രി 9.30-ഓടെയാണ് സംഭവം. കര്‍ണാടകയില്‍ നിന്ന് പച്ചക്കറി കയറ്റി വന്ന KL 76 E 8836 രജിസ്റ്റര്‍ നമ്പറുള്ള അശോക് ലൈലാന്‍ഡ് ദോസ്ത് മിനിട്രക്കില്‍ നിന്നാണ് മതിയായ രേഖകള്‍ ഇല്ലാത്ത 17,50,000 രൂപ പിടികൂടിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here