
കാണാതായ തിരുവല്ല ചുമത്ര സ്വദേശിനി ഹസീനയെ കണ്ടെത്തി. ഭിന്നശേഷിക്കാരി കൂടിയായ ഹസീനയെ തൃശൂർ ചാലക്കുടിയിൽ നിന്നാണ് കണ്ടെത്തിയത്. ഈ മാസം 15 മുതലായിരുന്നു ഹസീനയെ കാണാതായത്.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നരയ്ക്ക് കരുനാഗപ്പള്ളിയിലെ വീട്ടിൽ നിന്ന് തിരുവല്ല ചുമത്രയിലെ വീട്ടിലേക്കെന്ന് പറഞ്ഞ് ഹസീന പോവുകയായിരുന്നു. രാത്രിയായിട്ടും തിരുവല്ലയിൽ എത്താത്തതോടെ ബന്ധുക്കൾ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് പൊലീസ് വ്യാപകമായി പരിശോധന നടത്തി. ഇതിനിടെ അങ്കമാലി റെയിൽവേ സ്റ്റേഷനിൽ ഇവരെ കണ്ടതായി വിവരം ലഭിച്ചു. ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് മനസിലാക്കിയ ചില യാത്രക്കാർ ഭക്ഷണം വാങ്ങി നൽകുകയും കായംകുളത്തേക്ക് ടിക്കറ്റ് എടുത്തു നൽകിയതായും അറിയിച്ചു. പിന്നീട് വിവരമൊന്നും ലഭിച്ചില്ല. ഇപ്പോഴിതാ ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് അവസാനം കുറിച്ച് ഹസീനയെ കണ്ടെത്തിയിരിക്കുകയാണ്.
Missing Woman Hasina from Tiruvalla Found Safe in Thrissur After Days of Search.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

