തിരുവല്ലത്ത് യുവാവ് വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ; പൊലീസിനെതിരെ ആരോപണവുമായി കുടുംബം

YOUTH FOUND DEAD

തിരുവനന്തപുരത്ത് യുവാവിനെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ലം സ്വദേശി ബൈജുവിനെയാണ് വീടിന് മുകളിലെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം രം​ഗത്തെത്തി.

കഴിഞ്ഞ ദിവസം മദ്യപിച്ച് വാഹനമോടിച്ചതിന് മെഡിക്കൽ കോളേജ് പൊലീസ് ബൈജുവിനെ സ്റ്റേഷൻ തടങ്കലിൽ വെച്ചിരുന്നു. ഇൻഷുറൻസ് ഇല്ലാത്തതിനാൽ ബൈജുവിന്റെ ഓട്ടോ പൊലീസ് വിട്ട് നൽകിയില്ല. ഇൻഷുറൻസുമായി ചെന്നപ്പോഴും വാഹനം നൽകാൻ പൊലീസ് തയ്യാറായില്ലെന്ന് ബന്ധുക്കൾ പറയുന്നു. വാഹനം കോടതിയിൽ നിന്ന് വാങ്ങാനാണ് പൊലീസ് പറഞ്ഞതെന്നും ഇവർ ഏരോപിച്ചു.

ALSO READ: അരൂരിൽ ഇടിമിന്നലേറ്റ് 60കാരൻ മരിച്ചു; മിന്നലേറ്റത് കുളിക്കാനായി പുറത്തെ ശുചിമുറിയിലേക്ക് പോകുന്നതിനിടെ

ഇതിൻ്റെ മനോവിഷമത്തിലായിരുന്നു യുവാവെന്നും കുടംബം പറഞ്ഞു. രണ്ട് ദിവസം മുൻപും സമാന രീതിയിൽ പൊലീസ് സ്റ്റേഷനിൽ വെച്ച് മർദിക്കുകയും കുടുംബം അറിയാതെ ബൈജുവിനെ ഊളൻപാറ മെൻ്റൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം ബൈജുവിൻ്റെ മൃതദേഹത്തിൽ കണ്ട അടിയുടെ പാടുകളിലും കുടുംബം ആരോപണം ഉന്നയിക്കുന്നു. പോസ്റ്റുമോർട്ടം നടപടികൾ പുരോ​ഗമിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News