
കോഴിക്കോട് തിരുവമ്പാടിയില്‍ മുസ്ലിംലീഗ് വിമതരുടെ നേതൃത്വത്തില്‍ കുടുംബസംഗമം സംഘടിപ്പിച്ചു. ഗ്ലോബല്‍ കെ എം സി സി പ്രവര്‍ത്തകരാണ് നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് പരിപാടി സംഘടിപ്പിച്ചത്.
ലീഗ് നേതൃത്വത്തെ വെല്ലുവിളിച്ചാണ് തിരുവമ്പാടിയില്‍ ജി സി സി- കെ എം സി സി സംഗമം സംഘടിപ്പിച്ചത്. ലീഗ് നേതൃത്വം പരിപാടിക്ക് അനുമതി നിഷേധിച്ചിരുന്നു. പരിപാടിക്ക് ലീഗുമായി ഒരു ബന്ധവുമില്ല എന്ന് മുസ്ലിം ലീഗ് തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി പ്രതികരണവും പുറത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് യു ഡി എഫ് ഭരിക്കുന്ന തിരുവമ്പാടി പഞ്ചായത്തിലെ ലീഗിന്റെ മെമ്പറും വൈസ് പ്രസിഡന്റുമായ അബ്ദുറഹ്റഹ്മാന്‍ പരിപാടി ഉദ്ഘാടനം ചെയ്തത്. നേതൃത്വത്തെ ശക്തമായി താക്കീത് ചെയ്തായിരുന്നു ഉദ്ഘാടകന്റെ പ്രസംഗം.
Read Also: മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ അസഭ്യ വർഷം : പരാതി നൽകി സിപിഐഎം
വിമതശക്തി തെളിയിക്കുന്ന രീതിയിലായിരുന്നു പരിപാടി. നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പരിപാടിയിലൂടെ ലിഗിനുള്ളിലെ അസ്വാരസ്യങ്ങള്‍ ആണ് പുറത്തുവരുന്നത്.
Read Also: നിലമ്പൂരില്‍ വർഗീയതക്കെതിരെ ഇന്ന് മഹാകുടുംബസദസ്സ്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here