തിരുവനന്തപുരം ന​ഗരസഭയിലെ ഭരണസ്തഭനം; വ്യാപക പ്രതിഷേധവുമായി എൽഡിഎഫ്

തലസ്ഥാന നഗരസഭയിലെ ഭരണ സ്തംഭനത്തിലും ബിജെപി കൗൺസിലർമാരുടെ അതിക്രമത്തിലും വ്യാപക പ്രതിഷേധം. കാപ്പാ കേസ് പ്രതി സുഗതനെ സംരക്ഷിക്കാനായി ബിജെപി നേതൃത്വം നടത്തുന്ന വഴിവിട്ട നീക്കങ്ങളാണ് നഗരസഭഭരണത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

47 ദിവസത്തിനു ശേഷം ചേർന്ന നഗരസഭ കൗൺസിൽ യോഗം ബിജെപി അതിക്രമത്തെ തുടർന്ന് കഴിഞ്ഞ ദിവസം അലങ്കോലമായിരുന്നു. വനിതാ കൗൺസിലർമാർക്ക് നേരെ അടക്കം അതിക്രമം ഉണ്ടായി. പ്രതിപക്ഷ വനിത അംഗങ്ങളെ മർദ്ദിച്ചും ചൂടുവെള്ളം മുഖത്തൊഴിച്ചും വസ്ത്രം വലിച്ചു കീറിയുമാണ് ബിജെപി കൗൺസിലർമാർ അക്രമം നടത്തിയത് .

also read; സ്വകാര്യ ബസ് മേഖല വൻ പ്രതിസന്ധിയിൽ; കോഴിക്കോട് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്

തെരുവുനായ പ്രശ്നം,മാലിന്യ പ്രശ്നം തുടങ്ങിയ ജനകീയ വിഷയങ്ങളിൽ നിന്ന് ഒളിച്ചോടാൻ ആണ് ബിജെപി അതിക്രമം അഴിച്ചു വിടുന്നതെന്ന് എൽഡിഎഫ് ആരോപിച്ചു. നഗരസഭാ ഭരണ സ്തംഭനത്തിനെതിരെ എൽഡിഎഫ് കൗൺസിലർമാർ നടത്തുന്ന റിലേ സത്യാഗ്രഹം ഇന്നും തുടരും. വിഷയത്തിൽ അടിയന്തരമായി ഇടപെടണം എന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് കൗൺസിലർമാർ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്കും വകുപ്പ് സെക്രട്ടറിക്കും പരാതി നൽകും.

മുഖ്യമന്ത്രിയെ നേരിൽകണ്ട് പരാതി അറിയിക്കാനും എൽഡിഎഫ് കൗൺസിലർമാർ ആലോചിക്കുന്നുണ്ട്. അടിയന്തരമായി സർക്കാർ ഇടപെടൽ വേണമെന്നാണ് ഇടതുമുന്നണിയുടെ ആവശ്യം. അതേസമയം ഇന്നലെ മർദ്ദനത്തിൽ പരിക്കേറ്റ വനിതാ കോൺഗ്രസ് കൗൺസിലർമാർ പോലീസിൽ പരാതി നൽകി. സ്ത്രീകളടക്കമുള്ള കൗൺസിലർമാരാണ് മ്യൂസിയം പോലീസിൽ പരാതി നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News