ടേക്ക് ഓഫിന് തൊട്ട് മുമ്പ് വിമാനത്തിന്റെ എൻജിന്‍ മുറിയില്‍ നിന്ന് പുക; സംഭവം തിരുവനന്തപുരം വിമാനത്താവളത്തില്‍

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് മസ്‌കറ്റിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നും പുക ഉയര്‍ന്നു. എൻജിന്‍ മുറിയിലാണ് പുക കണ്ടെത്തിയത്. ഉടന്‍ തന്നെ യാത്രക്കാരെ തിരിച്ചിറക്കി പരിശോധന നടത്തി.

രാവിലെ പതിനൊന്നിന് ടേക്ക് ഓഫിന് തൊട്ടുമുമ്പായിരുന്നു വിമാനത്തില്‍ നിന്ന് പുക ഉയര്‍ന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. പുക കണ്ടെത്തിയതില്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

Also Read : മകള്‍ സെക്‌സ് റാക്കറ്റില്‍ കുടുങ്ങിയെന്ന് വ്യാജ ഫോണ്‍കോള്‍; ഹൃദയംപൊട്ടി അമ്മയ്ക്ക് ദാരുണാന്ത്യം

ആശങ്ക വേണ്ടെന്നാണ് വിമാനത്താവള അധികൃതര്‍ അറിയിക്കുന്നത്. യാത്രക്കാര്‍ക്കായി മറ്റൊരു വിമാനം ഏര്‍പ്പെടുത്തുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News