
തിരുവനന്തപുരത്ത് സെൽഫി എടുക്കുന്നതിനിടെ കാൽവഴുതി കടലിൽ വീണ് യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട ഇടയാറന്മുള സ്വദേശി അനീഷ് ( 45) ആണ് മരിച്ചത്. തിരുവനന്തപുരം ആഴിമലയിൽ വെച്ചായിരുന്നു സംഭവം.
ആഴിമലയിൽ സെൽഫി എടുക്കുന്നതിനിടെ അനീഷ് കാൽവഴുതി കടലിലേക്ക് വീഴുകയായിരുന്നു. പതിനേഴംഗ സംഘത്തിനൊപ്പം വിനോദ യാത്രയ്ക്ക് എത്തിയതായിരുന്നു ഇദ്ദേഹം. ഇതിനിടയിലാണ് സെൽഫി എടുക്കുന്നതിനിടെ അപകടത്തിൽപ്പെട്ടത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

