തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നിലേക്ക് റൊട്ടേറ്റ് ചെയ്ത് ആളുകൾ നിലത്ത് വീണ് അപകടം

escalator-malfunctions-at-thiruvananthapuram-railway-statio

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്കലേറ്റർ നിയന്ത്രണം വിട്ടു. വഞ്ചിനാട് ട്രെയിൻ ഇറങ്ങിയ യാത്രക്കാർക്കാണ് അപകടമുണ്ടായത്. ഇതോടെ യാത്രക്കാർ പരിഭ്രാന്തരായി. എസ്‌കലേറ്റർ പിന്നിലേക്ക് റൊട്ടേറ്റ് ചെയ്ത് ആളുകൾ നിലത്തു വീഴുകയായിരുന്നു. എസ്‌കലേറ്റർ പ്രവർത്തനം താത്കാലികമായി നിർത്തി വെച്ചു. ഓവർലോഡ് ആകാം അപകടത്തിന് കാരണമെന്ന് ആണ് റെയിൽവേയുടെ പ്രാഥമിക വിലയിരുത്തൽ. റെയിൽവേ സ്റ്റേഷനിലെ അഞ്ചാം പ്ലാറ്റ്ഫോമിൽ നിന്ന് മുകളിലേക്ക് കയറാനായുള്ള എസ്‌കലേറ്റർ ആണ് പെട്ടെന്ന് തകരാറിലായത്.

ALSO READ: ‘സോഷ്യൽ മീഡിയയിലെ പ്രചരണങ്ങളോ ഫ്ലക്സ് ബോർഡുകളോ നോക്കിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്’; വി ഡി സതീശനെതിരെ ഒളിയമ്പുമായി രമേശ് ചെന്നിത്തല ?

രാവിലെ എറണാകുളത്തുനിന്നും എത്തിയ വഞ്ചിനാട് എക്സ്പ്രസിലെ യാത്രക്കാരായ ധന്യ, അമ്പിളി എന്നിവർക്കാണ് പരിക്കേറ്റത്. റെയിൽവേ എയ്ഡ് പോസ്റ്റിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം പരിക്കേറ്റ യുവതികളെ വി​ദ​ഗ്ധ ചികിത്സയ്ക്കായി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ കൈയ്ക്കും കാലിനുമാണ് പരിക്കേറ്റത്. വീഴ്ചയിൽ മറ്റ് യാത്രക്കാർക്കും പരിക്കേറ്റതായാണ് വിവരം. ദിവസേന ആയിര കണക്കിന് ആളുകൾ യാത്ര ചെയ്യുന്ന റെയിൽവേ സ്റ്റേഷനാണ് തിരുവനന്തപുരം സെൻട്രൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News