
അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം നഗരത്തിന്റെ ഭാവി വികസനത്തിനുള്ള പദ്ധതികൾ കൂടി ആവിഷ്‌കരിച്ച് തിരുവനന്തപുരം കോർപ്പറേഷന്റെ 2024-25 സാമ്പത്തിക വർഷത്തെ ബജറ്റ്. നഗരത്തില്‍ കാര്‍ബണ്‍ ന്യൂടല്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുമെന്ന പ്രഖ്യാപനവും ബജറ്റ് മുന്നോട്ട് വെക്കുന്നു. നഗരത്തിന്റെ സമഗ്ര വികസനത്തിനം മുൻനിർത്തിയുള്ള ബജറ്റ് സ്മാർട്ട്സിറ്റിയുടെ അനുബന്ധ വികസനവും ലക്ഷ്യമിടുന്നു.
2185.99 കോടി രൂപയുടെ വരവും 1928. 34 കോടി രൂപയുടെ ചെലവും 257. 64 കോടി രൂപയുടെ നീക്കിയിരിപ്പും ലക്ഷ്യമിടുന്നതാണ് തിരുവനന്തപുരം കോർപ്പറേഷന്റെ ഈ സാമ്പത്തിക വർഷത്തെ ബജറ്റ്. ഡെപ്യൂട്ടി മേയർ പി കെ രാജു അവതരിപ്പിച്ച ബജറ്റ് മാറുന്ന കാലത്തിനനുസരിച്ച് ലോകോത്തര നിലവാരത്തിലേക്ക് തലസ്ഥാന നഗരത്തെ മാറ്റാൻ ലക്ഷ്യമിടുന്നതാണ്.
Also Read: കാലപ്പഴക്കത്താല്‍ പ്രവര്‍ത്തനരഹിതമായ എയ്‌റോഡ്രാം ബീക്കണ്‍ ലൈറ്റ് സംവിധാനത്തിന് പുതുജീവൻ
കാര്‍ബണ്‍ ന്യൂടല്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുമെന്ന പ്രഖ്യാപനവും ബജറ്റ് മുന്നോട്ട് വെക്കുന്നു. സീറോ കാര്‍ബണ്‍ അനന്തപുരിക്കായി 28 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
നഗരത്തിൽ പാർപ്പിട പദ്ധതികൾക്കായി 220 കോടി രൂപ മാറ്റിവെച്ച ബഡ്ജറ്റ്, അജയ് മാലിന് സംസ്കരണത്തിനായി 330 കോടി രൂപയും ജൈവമാലിന്യ സംസ്കരണത്തിന് 100 കോടിയും മാറ്റിവെക്കുന്നു. നഗരാസൂത്രണത്തിനായി 35 കോടി രൂപയാണ് ബജറ്റിലെ നീക്കിയിരിപ്പ്. സ്മാർട്ട് സിറ്റി പദ്ധതിയുടെ പൂർത്തീകരണത്തിന് 100 കോടി രൂപയാണ് ബജറ്റ് വകയിരുത്തിയത്.
Also Read: പതിനഞ്ചാം കേരള നിയമസഭ; പതിമൂന്നാം സമ്മേളന നടപടികളുടെ സംക്ഷിപ്ത വിവരണം
സ്മാർട്ട് സിറ്റി പ്രവർത്തികൾ പൂർണ്ണമാകുന്നതോടെ തിരുവനന്തപുരം നഗരം ലോകോത്തര നിലവാരത്തിലേക്ക് ഉയരും . നഗരത്തിലെ വെള്ളക്കെട്ട് പരിഹാരത്തിനായി 200 കോടി രൂപയാണ് ബജറ്റിലെ വിഹിതം. വനിതകൾക്കും വയോജനങ്ങൾക്കും പ്രത്യേക പദ്ധതികളും ബജറ്റിൽ ആവിഷ്കരിക്കുന്നുണ്ട്. വിവാദങ്ങൾക്ക് അപ്പുറം വികസനത്തിന്റെ പുതിയ മുഖം തുറക്കുന്നതാണ് തിരുവനന്തപുരം കോർപ്പറേഷന്റെ പുതിയ ബജറ്റ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here