
പ്രതിപക്ഷ പ്രതിഷേധത്തിനൊടുവിൽ വിളിച്ചുചേർത്ത കൗൺസിൽ യോഗം നിമിഷങ്ങൾക്കകം അവസാനിപ്പിച്ച് മേയർ വി വി രാജേഷ്. ജയിലിലായ കാപ്പാ കേസ് പ്രതിയും ഗുണ്ടാനേതാവുമായ ബിജെപി കൊൺസിലർ സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് കൗൺസിലർമാർ ശക്തമായ പ്രതിഷേധം ഉയർത്തിയതോടെയാണ് മേയർ യോഗം അവസാനിപ്പിച്ചത്.
കഴിഞ്ഞ ദിവസം ഉണ്ടായ പ്രതിഷേധത്തിൽ മേയറുടെയും ബിജെപി കൗൺസിലർമാരുടെയും ആക്രമണത്തിൽ പരുക്കേറ്റ എൽഡിഎഫ് കൗൺസിലർമാരും ഇന്ന് നഗരസഭ യോഗത്തിന് എത്തിയിരുന്നു. ആശുപത്രിയിൽനിന്ന് ആംബുലൻസിലാണ് കൗൺസിലർമാരെ നഗരസഭയിൽ എത്തിച്ചത്.
വലിയ പ്രതിഷേധമാണ് നഗരസഭയിൽ ഇന്നും അരങ്ങേറിയത്. കൗൺസിൽ ഹാളിൽ കയ്യാങ്കളിയും ഉണ്ടായി. ഹാജറിനെ ചൊല്ലി രൂക്ഷമായ തർക്കമാണ് ഉണ്ടായത്. പല കൗൺസിലർമാരെയും ഹാജർ ബുക്കിൽ ഒപ്പുവയ്ക്കാൻ ബിജെപി കൗൺസിലർമാർ അനുവദിച്ചില്ല. ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയതോടെ കാര്യങ്ങള്‍ കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

