സൂപ്പർ ലീഗ് കേരളയിൽ കൊമ്പ്കോർക്കാൻ തിരുവനന്തപുരം കൊമ്പൻസ്

Thiruvananthapuram kombans fc

ഒരു കാലത്ത് കാൽപ്പന്തിന്റെ താളം നെഞ്ചിടിപ്പായി ഏറ്റെടുത്തിരുന്ന തലസ്ഥാനത്തിന്റെ പഴയ ഫുട്ബോൾ പെരുമ തിരിച്ചുപിടിക്കാൻ തിരുവനന്തപുരം കൊമ്പൻസ്. രാജ്യം മുഴുവന്‍ ശ്രദ്ധിച്ചിരുന്ന ജി.വി.രാജാ ട്രോഫി ദേശീയ ക്ലബ് ചാമ്പ്യന്‍ഷിപ്പ്, മേയേഴ്സ് കപ്പ് തുടങ്ങി ശ്രദ്ധേയമായ ഫുട്ബോൾ ടൂർണമെന്റുകളുടെയും കൂടാതെ കേരളത്തിലെ പ്രധാനപ്പെട്ട ക്ലബ്ബുകളുടെയെല്ലാം ആസ്ഥാനവും തിരുവനന്തപുരമായിരുന്നു. പഴയ പാരമ്പര്യത്തിന്റെ പിൻതുടർച്ചക്കാരായി വരുകയാണ് പുതിയ പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ലബായ തിരുവനന്തപുരം കൊമ്പന്‍സ്. തെക്കൻ കേരളത്തിൽ നിന്നും സൂപ്പർലീഗ് കേരളയിൽ മത്സരിക്കുന്ന ഏക ക്ലബ് കൂടിയാണ് തിരുവനന്തപുരം കൊമ്പൻസ്.

Also Read: എളുപ്പം ബുക്കാക്കാം, മുഖം മിനുക്കി കെഎസ്ആർടിസി ആപ്പും വെബ്സൈറ്റും; അറിയാം പുതിയ മാറ്റങ്ങൾ

പാട്രിക് മോത്തയാണ് കൊമ്പൻസിന്റെ ക്യാപ്റ്റന്‍, ബ്രസീലിയന്‍ പരിശീലകന്‍ സെര്‍ജിയോ അലക്സാന്ദ്രയും കൂടാതെ ആറ് ബ്രസീലിയന്‍ കളിക്കാരും കൊമ്പൻസിലുണ്ട്. സ്ട്രൈക്കര്‍മാരായ ഡാവി കൂന്‍, ഔതമര്‍ ബിസ്പോ, മാര്‍ക്കോസ് വീല്‍ഡര്‍, സെന്റര്‍ ബാക്ക് റിനാന്‍ ഹനാരിയോ, പ്രതിരോധ താരം പാട്രിക് മോത്ത, ഗോള്‍കീപ്പര്‍ മിഷേല്‍ അമേരിക്കോ എന്നീ ബ്രസീല്‍ താരങ്ങളാണ് ടീമിലുള്ളത്. ഗോവയിൽ പരിശീലനം നടത്തുന്ന ടീമിന്റെ ആദ്യ മത്സരം ചൊവ്വാഴ്ച കോഴിക്കോടാണ്.

Also Read: കേരളത്തിലെ പിഎസ് സി രാജ്യത്തിന് മാതൃക ; രാജ്യത്ത് നടന്ന 55 ശതമാനം നിയമനവും കേരളത്തിൽ – മുഖ്യമന്ത്രി പിണറായി വിജയൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News