‌തിരുവനന്തപുരത്ത് വീണ്ടും ലഹരിക്കടത്ത്, എംഡിഎംഎയുമായി രണ്ട് വിദ്യാ‌ർത്ഥികൾ പിടിയിൽ

CASE

തിരുവനന്തപുരത്ത് എംഡിഎംഎയുമായി രണ്ടു വിദ്യാർത്ഥികൾ പിടിയിൽ.പോത്തൻകോട് നിന്നാണ് വിദ്യാർത്ഥികൾ പിടിയിലായത്. എറണാകുളം സ്വദേശി അനന്തകൃഷ്ണൻ (20), ചെമ്പഴന്തി അണിയൂർ സ്വദേശി അജീഷ് (19) എന്നിവരെയാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 20 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്.ഇരുവരും ബിരുദ വിദ്യാർത്ഥികളാണ്.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ALSO READ:അതിതീവ്ര മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കഴിഞ്ഞ ദിവസം തിരൂർ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ കെ. അനുശ്രീയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ, വിപണിയിൽ പത്ത് ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന 153.462 ഗ്രാം എംഡിഎംഎയുമായി താനാളൂർ സ്വദേശി തേക്കുംകാട്ടിൽ അബ്ദുൾ മജീദിനെ (40) പിടികൂടിയിരുന്നു. ഇയാൾ താമസിക്കുന്ന കെടി ജാറം എന്ന സ്ഥലത്തെ വീട്ടിൽ നിന്നാണ് രാസലഹരി കണ്ടെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News