
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയോട് അപമര്യാദയായി പെരുമാറിയ ജീവനക്കാരനെ സസ്പെൻ്റ് ചെയ്തു. ആശുപത്രിയിലെ ഗ്രേഡ്-2 ജീവനക്കാരൻ ദിൽകുമാറിനെയാണ് സസ്പെൻ്റ് ചെയ്തത്.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോപീഡിക്സ് വിഭാഗത്തിൽ ചികിത്സയിലുള്ള രോഗിയോടാണ് ഇയാൾ അപമര്യാദയായി പെരുമാറിയത്. ഇയാൾ രോഗിയോട് അപമര്യാദയായി പെരുമാറിയെന്ന റിപ്പോർട്ട് ലഭിച്ചതിൽ പ്രകാരമാണ് പ്രാഥമിക നടപടിയെന്ന നിലയിൽ സർവ്വീസിൽ നിന്നും സസ്പെൻ്റ് ചെയ്തതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ ബി എസ് സുനിൽകുമാർ അറിയിച്ചു.
ALSO READ: മദ്യപിച്ച് വന്ന് അമ്മയെ മര്‍ദിച്ചു; അച്ഛനെ കോടാലികൊണ്ട് കൊലപ്പെടുത്തി 15കാരിയായ മകള്‍
നിയമപരമായ തുടർനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട മേലധികാരികളെ അറിയിച്ചിട്ടുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു.
ENGLISH NEWS SUMMARY: An employee who misbehaved with a patient at the Thiruvananthapuram Medical College has been suspended. The hospital’s Grade-2 employee, Dilkumar, has been suspended.He misbehaved with a patient undergoing treatment at the Orthopaedics Department of the Medical College Hospital.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here