തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സാനിഷേധം; ഡോക്ടർമാർ തിരിഞ്ഞുനോക്കിയില്ലെന്ന് ആരോപണം

Treatment Denial

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സാനിഷേധമെന്ന് ആരോപണം. ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിയ രോ​ഗിയെ പ്രധാന ഡോക്ടർമാർ ആരും തിരിഞ്ഞുനോക്കിയില്ലെന്നാണ് ആരോപണം ഉയർന്നത്. പുനലൂർ സ്വദേശി സുരേന്ദ്രനാണ് ഡോക്ടർമാർ തിരിഞ്ഞുനോക്കാത്ത അവസ്ഥ നേരിട്ടത്.

കലശലായ വയറുവേദന മൂലമാണ് സുരേന്ദ്രൻ മെഡിക്കൽ കോളേജിൽ എത്തിയത്. ഇന്നലെ രാത്രിയാമ് ഇദ്ദേഹത്തെ അഡ്മിറ്റ് ചെയ്തത്. എന്നാൽ ഇതുവരെയും പ്രധാന ഡോക്ടർമാർ ആരുംതന്നെ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് കുടുംബം ആരോപിച്ചു.

ALSO READ: കള്ളാടിയിൽ ദുരിതബാധിതരോട് സർക്കാരിന്റെ ക്രൂരത; അടിയന്തര ധനസഹായം നൽകിയില്ല, അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ ക്യാമ്പിലെ അന്തേവാസികൾ ദുരിതത്തിൽ

ഗുരുതരമായ അവസ്ഥയിലാണ് പുനലൂരിൽ നിന്ന് മെഡിക്കൽ കോളേജിൽ രോ​ഗിയെ എത്തിച്ചത്. പ്രാക്ടീസ് ചെയ്യുന്ന മെഡിക്കൽ വിദ്യാർത്ഥികളാണ് ഓരോ സമയവും വന്നു പരിശോധിച്ചത് എന്ന് സുരേന്ദ്രന്റെ മകൻ സുബീഷ് കൈരളി ന്യൂസിനോട് പറഞ്ഞു.

A family has alleged treatment denial at Thiruvananthapuram Medical College, claiming doctors failed to attend a critically ill patient admitted with severe abdominal pain.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News