
കുപ്രചാരണങ്ങള്‍ രാഷ്ട്രീയ എതിര്‍പ്പ് മാത്രമെന്ന് തെളിയിച്ച് മൂന്നാം തവണയും സ്വരാജ് അവാര്‍ഡ് നേടി തിരുവനന്തപുരം നഗരസഭ. നഗരസഭയുടെ പ്രവര്‍ത്തനം പരാജയമെന്ന കുപ്രചരണങ്ങളും, ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന ഖ്യാതി നേടിയ ആര്യ രാജേന്ദ്രനെതിരായി നടത്തിയ നുണ പ്രചരണങ്ങളെയും തള്ളി കൊണ്ടാണ് കോര്‍പ്പറേഷന്റെ നേട്ടം.
പദ്ധതി നിര്‍വഹണത്തിലെ മുന്നേറ്റമാണ് അഞ്ച് കോര്‍പ്പറേഷനുകളെ പിന്തള്ളി തിരുവനന്തപുരത്തെ ഒന്നാമത് എത്തിച്ചത്. തുടക്കം മുതല്‍ ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ നഗരസഭയ്ക്ക് എതിരെ കുപ്രചരണം നടത്തി. എന്നാല്‍ ഇപ്പോഴിതാ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള സ്വരാജ് ട്രോഫി തുടര്‍ച്ചയായി മൂന്നാം തവണയും കോര്‍പറേഷന്‍ സ്വന്തമാക്കി.
2023 –24 വര്‍ഷത്തെ സുസ്ഥിര വികസന പ്രവര്‍ത്തനങ്ങളിലെ മികവിനുള്ള അംഗീകാരമാണ് അവാര്‍ഡ്. പദ്ധതി നിര്‍വഹണ പ്രവര്‍ത്തനങ്ങളിലെ മുന്നേറ്റം, നികുതി വരുമാനത്തിലെ വര്‍ധന, കേന്ദ്ര-സംസ്ഥാനാവിഷ്‌കൃത പദ്ധതികളുടെ കൃത്യമായ നടത്തിപ്പ്, ഓണ്‍ലൈന്‍ സേവനരംഗത്തെ മികവ് തുടങ്ങിയവയില്‍ നിരവധി പ്രശംസനീയ പ്രവര്‍ത്തനങ്ങള്‍ ഇക്കാലയളവില്‍ കോര്‍പറേഷന്‍ നടത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


