
സ്ത്രീ സുരക്ഷയിലും മാതൃക തീർത്ത് തിരുവനന്തപുരം നഗരസഭ. സ്ത്രീകൾ സുരക്ഷിതമായി തൊഴിൽ ചെയ്യാൻ കഴിയുന്ന നഗരമായി തിരുവനന്തപുരത്തെ തിരഞ്ഞെടുക്കുമ്പോൾ ഷീ സ്പേസ്, ഷീ ഹബ്ബ് തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കുകയാണ് നഗരസഭ .
Also read: കോട്ടയം ഗവൺമെന്റ് നഴ്സിങ്ങ് കോളേജിൽ നടന്ന റാഗിങ്ങ്; കൊടും ക്രൂരതയെന്ന് കുറ്റപത്രം
സ്ത്രീകളുടെ സർവ്വതോന്മുഖമായ ഉന്നമനം ലക്ഷ്യമാക്കിയാണ് നഗരസഭ പ്രവർത്തനങ്ങളുടെ ഭാഗമായി ഷീ ഹബ്ബും, ഷീ സ്പേസും തിരുവനന്തപുരം കോർപ്പറേഷൻ ഒരുക്കിയത്. നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതമായി വൃത്തിയുള്ള താമസ സ്ഥലമൊരുക്കുക എന്ന ആശയമാണ് ഷീ സ്പെയിസിനു പിന്നിൽ.
സ്ത്രീ സംരംഭകർക്കുള്ള, സ്റ്റാർട്ടപ്പുകൾക്കുള്ള തൊഴിലിടമാണ് ഷീ ഹബ്ബ്. കോ വർക്കിംഗ് സ്പേസ്, കോൺഫറൻസ് ഹാൾ തുടങ്ങിയ സൌകര്യം ഇവിടെ ഉണ്ട്. ഷീ ഹബ്ബ്, ഷീ സ്പേസ് എന്നിവയ്ക്ക് പുറമേ ഷീ ജിമ്മും ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് തിരുവനന്തപുരം നഗരസഭ .

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here